Latest News

ശബരിമല സ്വര്‍ണകൊള്ള; തെറ്റു ചെയ്തവന്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന് സിപിഎം നേതാവ് പി ജയരാജന്‍

ശബരിമല സ്വര്‍ണകൊള്ള; തെറ്റു ചെയ്തവന്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന് സിപിഎം നേതാവ് പി ജയരാജന്‍
X

കൊച്ചി: ശബരിമല സ്വര്‍ണകൊള്ളയില്‍ തെറ്റു ചെയ്തവന്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ കുറവ് വന്നിട്ടുണ്ടെങ്കില്‍ അത് കൃത്യമായി അന്വേഷിക്കണം. അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കണം. അത് ആരായാലും, തെറ്റ് ചെയ്തവര്‍ നടപടിക്ക് വിധേയരാകണമെന്ന് പി ജയരാജന്‍ പറഞ്ഞു

വികസനത്തെ സംബന്ധിച്ച് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സമീപനത്തില്‍നിന്ന് വ്യത്യസ്തമായി ഇടതുപക്ഷത്തിന് വേറിട്ട നിലപാടുണ്ടെന്നും വികസനത്തിന്റെ ഹരിശ്രീ തുടങ്ങേണ്ടത് സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരില്‍നിന്നാണെന്നും ജയരാജന്‍ പറഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ ഇടതുപക്ഷം പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും പി ജയരാജന്‍ കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it