Latest News

ശബരിമല സ്വര്‍ണക്കൊള്ള; ശബരിമലയില്‍ മന്ത്രിക്ക് ഇടപെടുന്നതിന് പരിധികളുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍

ശബരിമല സ്വര്‍ണക്കൊള്ള; ശബരിമലയില്‍ മന്ത്രിക്ക് ഇടപെടുന്നതിന് പരിധികളുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇത്തരം ആക്രമണങ്ങള്‍ പ്രതീക്ഷിച്ചതാണെന്ന് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും ഹൈക്കോടതി തന്നെ നിയോഗിച്ച ഉന്നത പോലിസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിലുമാണ് നടക്കുന്നത്. അന്വേഷണം ഏറ്റവും ശരിയായ രൂപത്തില്‍ നടക്കുന്നു എന്നത് പൊതുസമൂഹം തന്നെ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'പ്രതിപക്ഷം ഇപ്പോള്‍ കാട്ടിക്കൂട്ടുന്നത് രാഷ്ട്രീയമായ കാഴ്ചപ്പാടോടുകൂടിയുള്ള പ്രവര്‍ത്തനങ്ങളാണ്. ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതിനായി തുടക്കം മുതല്‍ നടത്തുന്ന പരിശ്രമത്തിന്റെ ഭാഗമാണത്. അതിനെ അങ്ങനെ മാത്രമ കണ്ടാല്‍ മതി. സംഭവം നടന്ന കാലയളവിലെ ദേവസ്വം മന്ത്രി എന്ന നിലയില്‍ എനിക്കെതിരെ വരുന്ന ആക്രമണങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ചതാണ്.' അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ മന്ത്രിക്ക് ഇടപെടുന്നതിന് പരിധികളുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ഇതുവരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കെല്ലാം വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കടകംപള്ളി കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it