Latest News

ശബരിമല സ്വര്‍ണക്കൊള്ള: കേന്ദ്ര ഏജന്‍സികള്‍ക്ക് നിയമപരമായി ഇടപെടാമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

ശബരിമല സ്വര്‍ണക്കൊള്ള: കേന്ദ്ര ഏജന്‍സികള്‍ക്ക് നിയമപരമായി ഇടപെടാമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
X

കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നിയമപരമായി ഇടപെടാമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ അത്ഭുതപ്പെടാനില്ലെന്നും മാര്‍ക്‌സിസ്റ്റുകാര്‍ അവരുടെ ഡ്യൂട്ടി ചെയ്യുകയാണെന്നും അതാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ അവര്‍ ചിരിച്ചു പെരുമാറുന്നതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

സിപിഎമ്മില്‍ ദരിദ്രര്‍ ഉണ്ടാകാതിരിക്കാനായി സ്വര്‍ണമെല്ലാം നേതാക്കന്‍മാര്‍ കട്ടെടുത്തുകൊണ്ടിരിക്കുകയാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ചില കേന്ദ്ര ഏജന്‍സികള്‍ക്ക് കേസില്‍ നിയമപരമായി ഇടപെടാമെന്നും അയ്യപ്പന്‍ ആരെയും വെറുതെ വിടില്ലെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it