രൂപയുടെ മൂല്യം അഞ്ചുമാസത്തെ ഉയര്‍ന്ന നിലവാരത്തില്‍

ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് ചൈനയും യുഎസും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധത്തില്‍ ഡോളറിന് തളര്‍ച്ച നേരിട്ടതാണ് രൂപയുടെ മൂല്യം ഉയരാനിടയാക്കിയത്.

രൂപയുടെ മൂല്യം അഞ്ചുമാസത്തെ  ഉയര്‍ന്ന നിലവാരത്തില്‍
ന്യൂഡല്‍ഹി: ഡോളറിനെതിരേ രൂപയുടെ മൂല്യം അഞ്ചുമാസത്തെ ഉയര്‍ന്ന നിലവാരത്തില്‍. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് ചൈനയും യുഎസും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധത്തില്‍ ഡോളറിന് തളര്‍ച്ച നേരിട്ടതാണ് രൂപയുടെ മൂല്യം ഉയരാനിടയാക്കിയത്.രാവിലെ 9.10ലെ നിലവാരപ്രകാരം ഡോളറിനെതിരേ

രൂപയുടെ മൂല്യം 69.39 ആയിരുന്നു. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത് 69.73 നിലവാരത്തിലാണ്. കഴിഞ്ഞ വര്‍ഷം ആഗസ്ത് പത്തിനാണ് ഇതിനു മുമ്പ് സമാന നിലവാരത്തില്‍ രൂപയുടെ മൂല്യമെത്തിയത്. അതേസമയം, വ്യാപാര യുദ്ധത്തിന് പരിഹാരം കാണുന്നതിനായി യുഎസ്-ചൈന മധ്യ തല വ്യാപാര ചര്‍ച്ചകള്‍കള്‍ക്ക് ഇന്നു ബെയ്ജിങില്‍ തുടക്കമായിട്ടുണ്ട്. കൂടാതെ, ഡാവോസില്‍ ഈ മാസം അവസാനം നടക്കുന്ന വേള്‍ഡ് എക്‌ണോമിക് ഫോറത്തില്‍ പ്രസിഡന്റ് ട്രംപും ചൈനീസ് വൈസ് പ്രസിഡന്റ് വാങും കൂടിക്കാഴ്ച നടത്തുമെന്നും റിപോര്‍ട്ടുകളുണ്ട്.

RELATED STORIES

Share it
Top