Latest News

വീണ്ടും ആര്‍എസ്എസ് ഭീകരത; എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

പരിശീലനം ലഭിച്ച കൊലയാളികള്‍ മൂര്‍ച്ചയേറിയ ആയുധം ശരീരത്തില്‍ കൂത്തിയിറക്കിയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്.

വീണ്ടും ആര്‍എസ്എസ് ഭീകരത; എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു
X

ആലപ്പുഴ: എസ്എഫ്‌ഐ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ കുത്തിക്കൊന്നു. ആലപ്പുഴ ജില്ലയില്‍ വള്ളികുന്നം പുത്തന്‍ചന്ത അമ്പിളി ഭവനം അമ്പിളി കുമാറിന്റെയും പരേതയായ ബീനയുടേയും മകന്‍ അഭിമന്യു (15) ആണ് കൊല്ലപ്പെട്ടത്. വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെയാണ് സംഭവം.വള്ളിക്കുന്നം അമൃത സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു.

ക്ഷേത്രത്തിന് കിഴക്കുവശത്തെ മൈതാനത്തു വച്ച് രാത്രി 9.45ഓടെയുണ്ടായ സംഘര്‍ഷത്തിനിടെയാണ് അഭിമന്യുവിന് കുത്തേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സംഭവം. പരിശീലനം ലഭിച്ച കൊലയാളികള്‍ മൂര്‍ച്ചയേറിയ ആയുധം ശരീരത്തില്‍ കൂത്തിയിറക്കിയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. മൃതദേഹം കറ്റാനത്തുള്ള സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്.

ഗള്‍ഫില്‍ െ്രെഡവറായി ജോലി ചെയ്യുന്ന അമ്പിളി കുമാര്‍ ക്യാന്‍സര്‍ രോഗബാധിതയായ ഭാര്യ ബീനയുടെ ചികില്‍സാര്‍ത്ഥമാണ് നാട്ടിലെത്തിയത്. കൊവിഡ് കാരണം തിരികെപ്പോകാനായില്ല. അനന്തുവാണ് അഭിമന്യുവിന്റെ സഹോദരന്‍.

Next Story

RELATED STORIES

Share it