ഹൈദരലി തങ്ങളെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
താനൂര്‍ വെള്ളിയാമ്പുറം കീറിയാട്ടില്‍ വീട്ടില്‍ അഖില്‍ കൃഷ്ണ (26)നെയാണ് താനൂര്‍ എസ്‌ഐ നവീന്‍ ഷാജ് അറസ്റ്റ് ചെയ്തത്.

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. താനൂര്‍ വെള്ളിയാമ്പുറം കീറിയാട്ടില്‍ വീട്ടില്‍ അഖില്‍ കൃഷ്ണ (26)നെയാണ് താനൂര്‍ എസ്‌ഐ നവീന്‍ ഷാജ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് ഹാന്‍സ് പാക്കറ്റില്‍ ഹൈദരലി തങ്ങളുടെ ഫോട്ടോ എഡിറ്റ് ചെയ്തു ചേര്‍ത്ത് പ്രകോപനപരമായ വാചകങ്ങളോടെ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
തിരൂരങ്ങാടി നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി യു എ റസാക്ക് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. റസാക്ക് നേരത്തെ തിരൂരങ്ങാടി പോലിസിലും പരാതി നല്‍കിയിരുന്നെങ്കിലും യുവാവ് താനൂര്‍ സ്റ്റേഷന്‍ പരിധിയിലെ ആളാണെന്നും താനൂരിലാണ് കേസ് നിലനില്‍ക്കുകയെന്നും ചൂണ്ടിക്കാട്ടി കേസ് എടുത്തിരുന്നില്ല. തുടര്‍ന്നായിരുന്നു താനൂരില്‍ പരാതി നല്‍കിയത്. വിവാദ പോസ്റ്റുകള്‍ പങ്കുവച്ചവരും കേസില്‍ പ്രതികളാണെന്ന് പോലിസ് അറിയിച്ചു.
RELATED STORIES
വയനാട്ടില് 22 പേര്ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMTപ്ലസ് ടു റിസള്ട്ട് പിന്വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMTനായയെ കുളിപ്പിക്കുന്നതിനിടെ അപകടം; മലയാളി ഡോക്ടറും സഹോദരിയും...
29 May 2023 7:10 AM GMTപങ്കാളിയെ കൈമാറിയ കേസ്; യുവതിയെ കൊലപ്പെടുത്തിയ ഭര്ത്താവും മരിച്ചു
29 May 2023 6:56 AM GMTപുളിക്കല് പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMT