Latest News

ഇറ്റലിയില്‍ റൊണാള്‍ഡോ മാജിക്ക് ഹെഡര്‍; യുവന്റസ് വീണ്ടും ഒന്നില്‍

ഈ സീസണില്‍ റോണോയുടെ വ്യത്യസ്ത ഗോളുകള്‍ കാണാത്തതില്‍ ആരാധകര്‍ നിരാശയിലായിരുന്നു. ഇന്നത്തെ ഗോളോടെ താരം വീണ്ടും ഫുട്‌ബോള്‍ ലോകത്ത് അത്യുന്നതങ്ങളിലേക്ക് കുതിച്ചു.

ഇറ്റലിയില്‍ റൊണാള്‍ഡോ മാജിക്ക് ഹെഡര്‍; യുവന്റസ് വീണ്ടും ഒന്നില്‍
X

റോം: ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മാജിക്കല്‍ ഹെഡര്‍. യുവന്റസിന്റെ സാംമ്പടോറിയെക്കെതിരായ മല്‍സരത്തിലാണ് റൊണാള്‍ഡോയുടെ അല്‍ഭുത ഗോള്‍ പിറന്നത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ട്രേഡ്മാര്‍ക്ക് ഹെഡ്ഡറിലൂടെയാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. സഹതാരങ്ങള്‍ക്ക് ഏറെ മുകളിലേക്ക് ചാടിയായിരുന്നു പോര്‍ച്ചുഗല്‍ താരത്തിന്റെ ക്ലാസ്സിക്കല്‍ ഹെഡര്‍.

ഈ സീസണില്‍ റോണോയുടെ വ്യത്യസ്ത ഗോളുകള്‍ കാണാത്തതില്‍ ആരാധകര്‍ നിരാശയിലായിരുന്നു. ഇന്നത്തെ ഗോളോടെ താരം വീണ്ടും ഫുട്‌ബോള്‍ ലോകത്ത് അത്യുന്നതങ്ങളിലേക്ക് കുതിച്ചു. മല്‍സരത്തില്‍ സൂപ്പര്‍ താരം പൗളോ ഡിബാലയാണ് യുവന്റസിനെ മുന്നിലെത്തിച്ചത്. 17ാം മിനിറ്റിലെ ഈ ഗോളിന് ശേഷം 35ാം മിനിറ്റില്‍ സാമ്പ്‌ടോറിയെ സമനില പിടിച്ചു. തുടര്‍ന്നാണ് ക്രിസ്റ്റ്യാനോയുടെ മാസ് ഹെഡര്‍ പിറന്നത്. യുവന്റസിന്റെ രണ്ട് ഗോളിനും അസിസ്റ്റായത് അലക്‌സ് സാന്‍ഡ്രോയാണ്. ജയത്തോടെ ഇന്റര്‍മിലാനെ തള്ളി യുവന്റസ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി.


Next Story

RELATED STORIES

Share it