Latest News

മൂന്നാര്‍ ഗ്യാപ് റോഡിലേയ്ക്ക് വീണ്ടും പാറക്കല്ലുകള്‍ വീണു; ഒഴിവായത് വന്‍ അപകടം

മൂന്നാര്‍ ഗ്യാപ് റോഡിലേയ്ക്ക് വീണ്ടും പാറക്കല്ലുകള്‍ വീണു; ഒഴിവായത് വന്‍ അപകടം
X

ഇടുക്കി: മൂന്നാര്‍ ദേവികുളം റൂട്ടില്‍ ഗ്യാപ്പ് റോഡിന് സമീപം പാതയോരത്തു നിന്നും പാറക്കല്ലുകള്‍ അടര്‍ന്ന് റോഡിലേക്ക് പതിച്ചു. വളരെ ഉയരത്തിലുള്ള മണ്‍തിട്ടയില്‍ നിന്നും അടര്‍ന്ന് വീണ പാറക്കല്ലുകള്‍ റോഡില്‍ വീണ് ചിതറി. ഈ സമയം സംഭവസ്ഥലത്ത് വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. തുടര്‍ന്നാണ് പാറക്കലുകള്‍ അടര്‍ന്ന് പോന്നത്. മധ്യവേനല്‍ അവധിക്കാലമായതിനാല്‍ ധാരാളം സഞ്ചാരികള്‍ ഗ്യാപ്പ് റോഡിലേക്ക് എത്തുന്നുണ്ട്.പ്രദേശത്ത് സഞ്ചാരികള്‍ ഉണ്ടായിരുന്ന സമയത്താണ് പാറക്കല്ലുകള്‍ അടര്‍ന്ന് വീണത്. മഴക്കാലങ്ങളില്‍ ഗ്യാപ്പ് റോഡ് മേഖലയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാറുണ്ട്.




Next Story

RELATED STORIES

Share it