ഫിര്‍മിനോയുടെ ഗോളില്‍ ലിവര്‍പൂള്‍ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍
മെക്‌സിക്കന്‍ ശക്തികളായ മൊന്റെരയേ സെമിയില്‍ 2-1ന് തോല്‍പ്പിച്ചാണ് ഇംഗ്ലിഷ് ക്ലബ്ബ് ഫൈനലിലേക്ക് ടിക്കറ്റെടുത്ത്.
BY RSN19 Dec 2019 5:10 AM GMT

X
RSN19 Dec 2019 5:10 AM GMT
ദോഹ: പകരക്കാരനായെത്തിയ റോബര്‍ട്ടോ ഫിര്‍മിനോയുടെ ഗോളില്‍ ലിവര്‍പൂള്‍ ഫിഫാ ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. മെക്‌സിക്കന്‍ ശക്തികളായ മൊന്റെരയേ സെമിയില്‍ 2-1ന് തോല്‍പ്പിച്ചാണ് ഇംഗ്ലിഷ് ക്ലബ്ബ് ഫൈനലിലേക്ക് ടിക്കറ്റെടുത്ത്. ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബ് ഫഌമങ്ങോയെ ചെമ്പട നേരിടും. നബി കെറ്റയുടെ 11ാം മിനിറ്റിലെ ഗോളിലൂടെ ലിവര്‍പൂള്‍ ആദ്യം ലീഡെടുത്തു. എന്നാല്‍ മൊന്റെരേയുടെ ഫുണ്‍സ് മോറി 14ാം മിനിറ്റില്‍ തിരിച്ചടിച്ചു. തുടര്‍ന്ന് ഇരുടീമും വിജയഗോളിനായി മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഫിര്‍മിനോ ലിവര്‍പൂളിന്റെ രക്ഷകനാവുകയായിരുന്നു. അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്റെ ക്രോസ് ഫിര്‍മിനോ വലയിലെത്തിക്കുകയായിരുന്നു. ശനിയാഴ്ചയാണ് ഫൈനല്‍.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് വിമന്‍ ഇന്ത്യ...
1 Jun 2023 3:53 PM GMTകണ്ണൂരില്‍ ട്രെയിനിന് തീയിട്ടത് ബംഗാള്‍ സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMTഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ്പ് സ്ഥാനം രാജിവച്ചു
1 Jun 2023 11:42 AM GMTകണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
1 Jun 2023 11:11 AM GMTഇന്ത്യയ്ക്ക് അന്താരാഷ്ട്ര റെസ്ലിങ് ഫെഡറേഷന്റെ താക്കീത്; ബ്രിജ്...
1 Jun 2023 9:21 AM GMTഎല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വിലയില്‍ ഇടിവ്
1 Jun 2023 9:06 AM GMT