കൊവിഡ് നിയന്ത്രണം ലംഘിച്ച് റോഡ് ഉദ്ഘാടനം; നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെ 50ഓളം പേര്‍ക്കെതിരേ കേസ്

കോട്ടയ്ക്കല്‍: കൊവിഡ് നിയന്ത്രണം ലംഘിച്ച് റോഡ് ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ കോട്ടയ്ക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ കെ നാസര്‍ ഉള്‍പ്പെടെ 50ഓളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. സിപിഎം നല്‍കിയ പരാതിക്ക് പുറമെ പോലിസ് സ്വമേധയായും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം ബാപ്പു ഹാജി സ്ട്രീറ്റ് റോഡ് നാടിന് സമര്‍പ്പിച്ചപ്പോള്‍ സാമൂഹിക അകലം പാലിക്കാതെയും ശരിയായ രീതിയില്‍ മുഖാവരണം ധരിക്കാതെയുമാണ് ജനപ്രതിനിധികളും മുസ്‌ലിം ലീഗ് നേതാക്കളും വ്യാപാരികളും ചടങ്ങില്‍ പങ്കെടുത്തതെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. എന്നാല്‍, കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും ബിഎച്ച് റോഡ് നിര്‍മാണം തുടങ്ങിയതു മുതല്‍ ആരോപണങ്ങളും സമരവുമായി സിപിഎം രംഗത്തുണ്ടെന്നും നഗരസഭ ചെയര്‍മാന്‍ കെ കെ നാസര്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജില്ലയില്‍ ഉറവിടമറിയാതെ കൊവിഡ് കേസുകള്‍ വ്യാപിക്കുന്നതിനിടെ നടന്ന ചടങ്ങിനെതിരേ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിപക്ഷം നേരത്തേ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.
കോട്ടയ്ക്കല്‍ നഗരസഭ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗര സൗന്ദര്യവല്‍ക്കരണ ഭാഗമായി ഇന്റര്‍ലോക്ക് ചെയ്ത ബാപ്പു ഹാജി സ്ട്രീറ്റ് റോഡ് ഉദ്ഘാടനമാണ് വിവാദമായത്. നഗരസഭാ ചെയര്‍മാന്‍ കെ കെ നാസറാണ് റോഡ് ഉദ്ഘാടനം ചെയ്തത്. വൈസ് ചെയര്‍പേഴ്‌സന്‍ ബുഷ്‌റ ഷബീര്‍, സാജിദ് മാങ്ങാട്ടില്‍, ടി വി സുലൈഖാബി, അലവി തൈക്കാട്, അബ്ദു മങ്ങാടന്‍, നാസര്‍ തിരുനിലത്ത്, സുലൈമാന്‍ പാറമ്മല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം ആന്റിജന്‍ പരിശോധനയില്‍ 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് തൂണേരി പഞ്ചായത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പുഷ്പാര്‍ച്ചന നടത്തിയ സംഭവത്തില്‍ 20 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ മുസ് ലീഗ് പ്രവര്‍ത്തകരുടെ പരാതിയില്‍ നാദാപുരം പോലിസ് കേസെടുത്തിരുന്നു.
Road inauguration in violation of covid control; case against Municipal chairman
RELATED STORIES
ബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMTപുല്‍പ്പള്ളി സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്
9 Jun 2023 9:17 AM GMTകോലാപ്പൂര്‍ അക്രമം; അക്രമികളെ വെടിവെയ്ക്കണം: സഞ്ജയ് റാവത്ത്
9 Jun 2023 9:13 AM GMTമന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്‍ജ്യോതി കോളജില്‍...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്‍...
9 Jun 2023 5:07 AM GMT