Latest News

റിയാസ് മൗലവി വധക്കേസ്: അന്തിമവാദം ആഗസ്ത് 10ന് പുനരാരംഭിക്കും

റിയാസ് മൗലവി വധക്കേസ്: അന്തിമവാദം ആഗസ്ത് 10ന് പുനരാരംഭിക്കും
X

കാസര്‍കോട്: പഴയ ചൂരിയിലെ മദ്‌റസ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസിലെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നാളെ പുനരാരംഭിക്കും. കഴിഞ്ഞ മാസം മുതലാണ് അന്തിമവാദം ആരംഭിച്ചത്. റിയാസ് മൗലവി വധക്കേസില്‍ പ്രതിഭാഗം അഭിഭാഷകര്‍ സാവകാശം ആവശ്യപ്പെട്ടതിനാല്‍ കേസിലെ ആമുഖം കോടതി കേട്ടശേഷം തുടര്‍വാദത്തിന് വേണ്ടി ജൂലൈ 15ലേക്ക് മാറ്റിവച്ചിരുന്നു.

പിന്നീടാണ് ഈ മാസം 10ലേക്ക് മാറ്റിയത്. അയ്യപ്പനഗറിലെ അജേഷ് (അപ്പു), കേളുഗുഡ്ഡെയിലെ നിതിന്‍ കുമാര്‍, അഖിലേഷ് (അജി) തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. നേരത്തെ മൂന്ന് പ്രതികളെയും നേരിട്ട് ഹാജരാക്കിയ ശേഷമാണ് വാദം തുടരുന്നത് മാറ്റിയത്. 2017 മാര്‍ച്ച് 20ന് രാത്രിയാണ് പള്ളിയിലെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രതികളെ മൂന്ന് ദിവസത്തിനകം തന്നെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it