രാജ്യത്ത് കുരങ്ങുപനി വ്യാപനസാധ്യത: ജാഗ്രതാനിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍
BY BRJ20 May 2022 5:48 PM GMT

X
BRJ20 May 2022 5:48 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കുരങ്ങുപനി വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. സ്ഥിതിഗതികള്‍ സൂക്ഷ്മ നിരീക്ഷണം നടത്താന്‍ ഐസിഎംആറിനും ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ കേന്ദ്രത്തിനും കേന്ദ്രം നിര്‍ദേശം നല്‍കി.
വിദേശരാജ്യങ്ങളില്‍ കുരങ്ങുപനി വ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അടിയന്തരനടപടി. സ്ഥിരയാത്രക്കാരുടെ സാംപിളുകള്‍ പൂനെയിലെ വൈറോളജി കേന്ദ്രത്തിലേക്ക് അയയ്ക്കാനും നിര്‍ദേശിച്ചു.
കുരുങ്ങുപനിയോട് സാമ്യമുള്ള ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാനും നിര്‍ദേശിച്ചു.
കുരങ്ങുപനി വ്യാപനത്തെക്കുറിച്ച് വിലയിരുത്താന്‍ ലോകാരോഗ്യസംഘടന ഒരു അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
ബ്രിട്ടന്‍, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ജര്‍മനി, ഇറ്റലി, യുഎസ്, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുള്ളത്.
Next Story
RELATED STORIES
മദ്റസ വിദ്യാര്‍ഥിക്ക് നേരെ ഹിന്ദുത്വ ആക്രമണം
28 Jun 2022 12:40 PM GMTമുഖ്യമന്ത്രി എന്തുകൊണ്ടാണ് നിയമവഴി സ്വീകരിക്കാത്തത്; സ്വര്‍ണക്കടത്ത്...
28 Jun 2022 12:28 PM GMTപ്ലാസ്റ്റിക് നിരോധനം ജൂലൈ 1 മുതല്‍
28 Jun 2022 12:19 PM GMTഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് വിമാനം: ഇസ്രായേലും സൗദിയും ചര്‍ച്ച...
28 Jun 2022 12:06 PM GMTഎന്ത് അസംബന്ധവും വിളിച്ച് പറയാമെന്നാണോ, മകളെക്കുറിച്ച് പറഞ്ഞാല്‍...
28 Jun 2022 11:59 AM GMTബഹ്റൈനിലെ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടുത്തം
28 Jun 2022 11:50 AM GMT