സഹോദരിയെ ബലാല്‍സംഗം ചെയ്തതിന്റെ പ്രതികാരം: തിഹാര്‍ ജയിലില്‍ തടവുകാരനെ കുത്തിക്കൊന്നു
ജൂണ്‍ 29ന് രാവിലെ പുറത്തിറങ്ങിയ മെഹ്താബിനെ സാക്കിര്‍ മൂര്‍ച്ചയേറിയ ഉപകരണം വച്ച് പലതവണ കുത്തിയാണ് കൊലപ്പെടുത്തിയത്.
BY NAKN1 July 2020 4:21 AM GMT

X
NAKN1 July 2020 4:21 AM GMT
ന്യൂഡല്‍ഹി: തീഹാര്‍ ജയിലില്‍ തടവുകാരന്‍ സഹതടവുകാരന്റെ കുത്തേറ്റു മരിച്ചു. മെഹ്ത്താബ് (28) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന സാക്കിര്‍ എന്ന (22) എന്ന യുവാവാണ് ഇയാളെ കൊലപ്പെടുത്തിയത്.
കൊലപാതക കേസില്‍ പ്രതിയായിരുന്ന സാക്കിറിനെ മറ്റ് തടവുകാരുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ച് ദിവസം മുമ്പാണ് മെഹ്തബ് കഴിഞ്ഞിരുന്ന സെല്ലിലേക്കു മാറ്റിയത്. ജൂണ്‍ 29ന് രാവിലെ പുറത്തിറങ്ങിയ മെഹ്താബിനെ സാക്കിര്‍ മൂര്‍ച്ചയേറിയ ഉപകരണം വച്ച് പലതവണ കുത്തിയാണ് കൊലപ്പെടുത്തിയത്.
സാക്കിറിന്റെ സഹോദരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് മെഹ്താബിനെ പോലിസ് അറസ്റ്റു ചെയ്ത് തിഹാര്‍ ജയിലില്‍ അടച്ചത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പിന്നീട് ജീവനൊടുക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അനുജത്തിയെ ബലാല്‍സംഗം ചെയ്ത പ്രതിയെ വകവരുത്താനുള്ള കടുത്ത പകയുമായാണ് സാക്കിര്‍ കഴിഞ്ഞിരുന്നത്. ഒരവസരം വന്നപ്പോള്‍ പ്രതികാരം വീട്ടിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Revenge for rape sister: convicted killed in tihar jail
Next Story
RELATED STORIES
പെരുമ്പടപ്പില് വിവാഹത്തില് പങ്കെടുത്ത നിരവധി പേര്ക്ക് ഭക്ഷ്യവിഷബബാധ
4 Jun 2023 5:57 PM GMTജുഡീഷ്യറിയില് നിന്നുള്ള അനീതി അരാജകത്വം ഉണ്ടാക്കും: വിസ് ഡം സമ്മേളനം
3 Oct 2020 10:49 AM GMTഖത്തറില് 23 കാരന് ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചു
19 Oct 2018 12:47 PM GMTമഞ്ചേരിയില് കാല്നടയാത്ര അപകടമുനമ്പില്
18 Oct 2018 3:53 AM GMTഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന പ്രതി ആദം പോലിസ് വളര്ത്തിയ ഒറ്റുകാരന്
18 Oct 2018 3:52 AM GMTചേളാരി ഐഒസി പ്ലാന്റ്; പ്രവര്ത്തനം നിയമാനുസൃതമെന്ന് കമ്പനി അധികൃതര്
18 Oct 2018 3:52 AM GMT