Latest News

ഭക്ഷണശാലയില്‍ വെടിവയ്പ്: ജോഹനസ്ബര്‍ഗില്‍ 14 പേര്‍ മരിച്ചു

ഭക്ഷണശാലയില്‍ വെടിവയ്പ്: ജോഹനസ്ബര്‍ഗില്‍ 14 പേര്‍ മരിച്ചു
X

ജോഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹനസ്ബര്‍ഗില്‍ ഭക്ഷണശാലയിലുണ്ടായ വെടിവയ്പില്‍ 14 പേര്‍ മരിച്ചു. 3 പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു മിനിബസ്സില്‍ എത്തിയ കൊലയാളികള്‍ പുറത്തുവന്ന് ഭക്ഷണഹാളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം.

ഞായറാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ നീക്കം ചെയ്തത്.

പരിക്കേറ്റ മൂന്നുപേരില്‍ ഒരാളെ രോഗം മൂര്‍ച്ഛിച്ച് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു.

Next Story

RELATED STORIES

Share it