Latest News

ഉത്തരവാദ വ്യവസായം: മികവ് തെളിയിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നക്ഷത്ര പദവി നല്‍കുമെന്ന് മന്ത്രി പി രാജീവ്

ഉത്തരവാദ വ്യവസായം: മികവ്  തെളിയിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നക്ഷത്ര പദവി നല്‍കുമെന്ന് മന്ത്രി പി രാജീവ്
X

തിരുവനന്തപുരം: പരിസ്ഥിതി, തൊഴിലാളി സൗഹൃദവും ജനങ്ങളെ പരിഗണിക്കുന്നതുമായ ഉത്തരവാദ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയില്‍ മികവ് തെളിയിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നക്ഷത്ര പദവി അംഗീകാരം നല്‍കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഇതിനുള്ള വിശദമായ മാര്‍ഗ്ഗരേഖ കെ എസ് ഐ ഡി സി തയ്യാറാക്കും. കെ എസ് ഐ ഡി സി അറുപതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെര്‍ച്വല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഭാവി വ്യവസായ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കേണ്ട മേഖലകള്‍ നിര്‍ണയിക്കും . ഇത് പ്രകാരം പുതിയ സംരംഭകരേയും നിക്ഷേപകരെയും കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പരിപാടി തയ്യാറാക്കും . മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, കുറഞ്ഞ ഊര്‍ജ്ജനിരക്ക്, മികച്ച മാനവശേഷി തുടങ്ങിയ ഘടകങ്ങള്‍ കേരളത്തിന് അനുകൂലമാണ്.

ഇവ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചായിരിക്കും വ്യവസായ നിക്ഷേപത്തിനുള്ള സാഹചര്യം ഒരുക്കുക . മികച്ച വിപണിയും ഉറപ്പു വരുത്തും . വ്യവസായ വളര്‍ച്ചയ്ക്ക് ഊന്നേണ്ട മേഖലകളില്‍ സംരംഭകര്‍ക്ക് ആനുകൂല്യങ്ങളും നല്‍കും. മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പുതിയൊരു കാഴ്ചപ്പാട് രൂപീകരിക്കാന്‍ കെഎസ്ഐഡിസിക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ സംരംഭകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന നയമാണ് 1957 ലെ ആദ്യ സര്‍ക്കാര്‍ തന്നെ സ്വീകരിച്ചത് . ഈ മാതൃകയില്‍ പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി ഉത്തരവാദ വ്യവസായങ്ങളെ കേരളത്തില്‍ പ്രോത്സാഹിപ്പിയ്ക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു .

കെഎസ്ഐഡിസിയുടെ 60 വര്‍ഷത്തെ നേട്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എം ഡി രാജമാണിക്യം അവതരിപ്പിച്ചു . കോവിഡാനന്തര സമൂഹത്തില്‍ വ്യവസായ വളര്‍ച്ചയ്ക്ക് ഇണങ്ങുന്ന പദ്ധതികള്‍ കെഎസ്ഐഡിസി ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു . പ്രകൃതിയെ സംരക്ഷിച്ചുള്ള വ്യവസായ വികസന നയമായിരിക്കും കെഎസ്ഐഡിസി മുന്നോട്ട് വെക്കുക എന്നും രാജമാണിക്യം പറഞ്ഞു.

Next Story

RELATED STORIES

Share it