- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വാതന്ത്ര്യസമരസേനാനികളുടെ കൂട്ടത്തില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്താനുള്ള ഫാഷിസ്റ്റ് ശ്രമങ്ങളെ ചെറുക്കുക; പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ

മാഹി: പന്തക്കല്‍ ഐ.കെ.കെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ കൂട്ടത്തില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്താനുള്ള ഫാഷിസ്റ്റ് ശ്രമങ്ങള്‍ ചെറുത്ത് തോല്പിക്കപ്പെടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മാഹി ഏരിയ കമ്മിറ്റി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ച, പീഡനങ്ങള്‍ ഏറ്റുവാങ്ങിയ, രക്തസാക്ഷിത്വം വഹിച്ച സമരനായകരുടെ കൂട്ടത്തില്‍ ബ്രിട്ടന് ദാസ്യവേല ചെയ്ത, അഞ്ചു തവണ മാപ്പ് എഴുതിക്കൊടുത്ത സവര്‍ക്കറെ സ്ഥാപിക്കുന്നത് യഥാര്‍ത്ഥ സമരപോരാളികളെ അപമാനിക്കുന്നതിനും അവഹേളിക്കുന്നതിനും തുല്ല്യമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആരോപിച്ചു.
ക്വിറ്റ്ഇന്ത്യാ സമരകാലത്ത് ബ്രിട്ടന്റെ കൂടെ നിന്ന് സമരക്കാരെ ഒറ്റുകയും പീഡിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്ത പാരമ്പര്യമാണ് സവര്‍ക്കര്‍ക്കും ആര്‍എസ്എസ്സിനും ഉള്ളത്. രാഷ്ട്രപിതാവിന്റെ വധത്തിന് പിന്നിലെ യഥാര്‍ത്ഥ ബുദ്ധികേന്ദ്രം എന്ന് കരുതപെടുന്ന സവര്‍ക്കറെ ഇത്തരത്തില്‍ ആദരിക്കാനുള്ള നീക്കങ്ങള്‍ ഗാന്ധിവധത്തെ ആഘോഷിക്കാനുള്ള മറ്റൊരു വിദ്യയാണെന്ന് തിരിച്ചറിഞ്ഞ് ഇതിനെതിരെ മാഹിയിലെ മുഴുവന്‍ രാജ്യസ്‌നേഹികളും ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മാഹി ഏരിയ കമ്മിറ്റി ആഹ്വാനം ചെയ്തു.
RELATED STORIES
ഗസയിലെ ഇസ്രായേല്‍ വംശഹത്യ: 67 പേര് കൂടി കൊല്ലപ്പെട്ടു
13 Aug 2025 5:24 AM GMTഅസമിലെ കുടിയൊഴിപ്പിക്കല്‍:മകനെ പോലിസ് വെടിവച്ചു കൊന്നതില്‍ ജുഡീഷ്യല്‍...
13 Aug 2025 5:20 AM GMT'ആറായാലും പതിനൊന്നായാലും എഴുപതിനായിരം വോട്ടിന്റെ അത്രയും വരില്ലല്ലോ';...
13 Aug 2025 5:20 AM GMTകാളപ്പോരില്‍ ആവേശം; യുവാവ് കാളയുടെ കുത്തേറ്റ് മരിച്ചു (വീഡിയോ)
13 Aug 2025 5:09 AM GMTവയറ്റില്‍ തോട്ട കെട്ടിവെച്ച് പൊട്ടിച്ച് 60കാരന് ജീവനൊടുക്കി
13 Aug 2025 5:01 AM GMTപാണ്ടിക്കാട് സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയതായി പരാതി
13 Aug 2025 4:58 AM GMT