Latest News

റിപബ്ലിക്ക് ആഘോഷ നിറവില്‍ രാജ്യം; രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും

റിപബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. റിപബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ അവസാനഘട്ട ഒരുക്കങ്ങള്‍ ദില്ലിയില്‍ പുരോഗമിക്കുകയാണ്.

റിപബ്ലിക്ക് ആഘോഷ നിറവില്‍ രാജ്യം; രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും
X

ന്യൂഡല്‍ഹി: റിപബ്ലിക്കായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക നിറവില്‍ രാജ്യം. നാളത്തെ ആഘോഷത്തിന് ഒരുങ്ങുകയാണ് ഇന്ത്യ ഒട്ടാകെ. അതേസമയം, റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ അവാര്‍ഡുകളും വിശിഷ്ടസേവനങ്ങള്‍ക്കുള്ള സേന, പോലിസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. സേന വിഭാഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ പട്ടികയും ഇന്ന് പുറത്തിറക്കും. റിപബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. റിപബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ അവസാനഘട്ട ഒരുക്കങ്ങള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it