Latest News

തൊഴിലുറപ്പ് നിയമത്തില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകള്‍ നടന്നെന്ന്, റിപോര്‍ട്ട്

തൊഴിലുറപ്പ് നിയമത്തില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകള്‍ നടന്നെന്ന്, റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തില്‍ (എംജിഎന്‍ആര്‍ഇജിഎ) കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകള്‍ നടന്നതായി റിപോര്‍ട്ട്. ഗ്രാമവികസന മന്ത്രാലയത്തിന്റെ അന്വേഷണ റിപോര്‍ട്ട് ഉദ്ധരിച്ച് ഇന്ത്യാ ടുഡെയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

25 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 55 ജില്ലകളിലായി നടപ്പ് സാമ്പത്തിക വര്‍ഷം നവംബര്‍ വരെ വിജിലന്‍സ് അന്വേഷണം നടത്തി.11 ലക്ഷത്തിലധികം ക്രമക്കേടുകള്‍ കണ്ടെത്തി, ഇതില്‍ 302 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി കണക്കാക്കപ്പെടുന്നു.

റിപോര്‍ട്ട് അനുസരിച്ച്, ദരിദ്രര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും എംജിഎന്‍ആര്‍ഇജിഎയ്ക്ക് കീഴിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ക്രമക്കേടുകള്‍ നടന്നത്. ഓഡിറ്റ് കാലയളവ് 2025 ഏപ്രില്‍ മുതല്‍ 2025 നവംബര്‍ വരെയുള്ള എട്ട് മാസങ്ങള്‍ മാത്രമാണ്.ഉദ്യോഗസ്ഥരും, കരാറുകാരും, ബാങ്ക് മാനേജര്‍മാരും പോലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപോര്‍ട്ടിലുണ്ട്. പല കേസുകളിലും, ജോലികള്‍ കടലാസില്‍ മാത്രമായിരുന്നു.

Next Story

RELATED STORIES

Share it