Latest News

വാടകയ്ക്ക് കൊടുത്ത കാര്‍ തിരിച്ചുചോദിച്ചു: ഉടമയെ കാറിന്റെ ബോണറ്റില്‍ കിടത്തി കാര്‍ ഓടിച്ചു

വാടകയ്ക്ക് കൊടുത്ത കാര്‍ തിരിച്ചുചോദിച്ചു: ഉടമയെ കാറിന്റെ ബോണറ്റില്‍ കിടത്തി കാര്‍ ഓടിച്ചു
X

തൃശൂര്‍: വാടകയ്ക്ക് കൊടുത്ത കാര്‍ തിരിച്ചുചോദിച്ചതിനേ ചൊല്ലി തര്‍ക്കം. കാറുടമയെ കാറിന്റെ ബോണറ്റില്‍ കിടത്തി കാര്‍ ഓടിച്ചു. തൃശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. ആലുവ സ്വദേശി സോളമനെയാണ് കുറ്റൂര്‍ സ്വദേശി ബക്കര്‍ ബോണറ്റില്‍ കിടത്തി വാഹനമോടിച്ചത്. വാടകയ്ക്കു കൊടുത്ത കാര്‍ തിരിച്ചുചോദിച്ചപ്പോള്‍ സോളമനെ വണ്ടിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

വാഹനം മുന്നോട്ടെടുത്തപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സോളമന്‍ ബോണറ്റില്‍ കയറിപിടിച്ചു. എന്നാല്‍ ബക്കര്‍ വാഹനം മുന്നോട്ടെടുത്തു. ജീവന്‍ കയ്യില്‍ പിടിച്ച് ബോണറ്റില്‍ തൂങ്ങികിടന്ന സോളമന്‍, വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ബക്കര്‍ വാഹനം നിര്‍ത്തിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടഞ്ഞാണ് ബക്കറിനെ പിടികൂടിയത്. സംഭവത്തില്‍ ബക്കറിനെതിരേ പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it