Latest News

പണിമുടക്ക്: കെഎസ്ആര്‍ടിസിയെ ഒഴിവാക്കണം; ശബരിമല സര്‍വീസ് തുടരും

തിരുവനന്തപുരം: നാളെയും മറ്റന്നാളും നടക്കുന്ന ദേശീയ പണിമുടക്കില്‍ നിന്നും കെഎസ്ആര്‍ടിസിയെ ഒഴിവാക്കണമെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി. ഇക്കാര്യം ആവശ്യപ്പെട്ട് കത്തുനല്‍കും. ഈ ദിവസങ്ങളില്‍ എല്ലാ ഡിപ്പോകളില്‍ നിന്നുള്ള ശബരിമല സര്‍വീസുകളും നിലയ്ക്കല്‍- പമ്പ ചെയിന്‍ സര്‍വീസുകളും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് സര്‍വീസുകള്‍ ജീവനക്കാരുടെ ലഭ്യതയനുസരിച്ച് നടത്തും.

നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങള്‍ തൊഴിലാളി വിരുദ്ധമെന്നാരോപിച്ച് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. റെയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്.

തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നതിനാല്‍ സംസ്ഥാനത്ത് ശബരിമല ഒഴികെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ സ്തംഭിക്കാനാണ് സാധ്യത. അതേസമയം, നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കില്ലെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.


Next Story

RELATED STORIES

Share it