ഷവോമിയുടെ റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയിലെത്തി

കഴിഞ്ഞ മാസം ചൈനീസ് വിപണിയിലെത്തിയ മോഡലാണ് വന്‍ വിലക്കുറവോടെ ഇന്ത്യന്‍ വിപണി പിടിക്കാന്‍ എത്തിയത്. പുറത്തിറങ്ങി മൂന്ന് ആഴ്ചകള്‍ക്കകം പത്തു ലക്ഷത്തോളം ഫോണുകളാണ് ചൈനീസ് വിപണിയില്‍ ഇത് വിറ്റഴിഞ്ഞത്.

ഷവോമിയുടെ റെഡ്മി നോട്ട് 7  ഇന്ത്യന്‍ വിപണിയിലെത്തി

മുംബൈ: സ്മാര്‍ട്ട് ഫോണ്‍ വിപണി പ്രതീക്ഷയോടെ കാത്തിരുന്ന ഷവോമിയുടെ പുതിയ മോഡല്‍ റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയിലെത്തി. കഴിഞ്ഞ മാസം ചൈനീസ് വിപണിയിലെത്തിയ മോഡലാണ് വന്‍ വിലക്കുറവോടെ ഇന്ത്യന്‍ വിപണി പിടിക്കാന്‍ എത്തിയത്. പുറത്തിറങ്ങി മൂന്ന് ആഴ്ചകള്‍ക്കകം പത്തു ലക്ഷത്തോളം ഫോണുകളാണ് ചൈനീസ് വിപണിയില്‍ ഇത് വിറ്റഴിഞ്ഞത്. മികച്ച പ്രവര്‍ത്തനശേഷിയും ആകര്‍ഷണീയമായ രൂപകല്‍പ്പനയുമാണ് ഷവോമിയുടെ റെഡ്മി നോട്ട് 7നെ വേറിട്ട് നിര്‍ത്തുന്നത്.

ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണ് മോഡലിനുള്ളത്. 48 മെഗാ പിക്‌സലിന്റെ സെന്‍സറാണ് ഇതില്‍ ഒന്ന്. അഞ്ച് മെഗാ പിക്‌സലിന്റേതാണ് രണ്ടാമത്തെ സെന്‍സര്‍. സെല്‍ഫിയ്ക്ക് വേണ്ടി 13 മെഗാ പിക്‌സലിന്റെ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. നിരവധി എഐ ഫീച്ചറുകള്‍ സെല്‍ഫി ക്യാമറയിലുണ്ടാവും. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍ടിപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1080ണ്മ2340 പിക്‌സല്‍ റസലൂഷനിലുള്ള ഡിസ്‌പ്ലേയ്ക്ക് വാട്ടര്‍ഡ്രോപ്പ് നോച്ച് നല്‍കിയിരിക്കുന്നു. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണിനുണ്ട്. 4000 എംഎഎച്ചാണ് ബാറ്ററി.

മൂന്ന് ജിബി റാം, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് പതിപ്പിന് 9999 രൂപയും നാല് ജിബി റാം 64 ജിബി സ്‌റ്റോറേജ് പതിപ്പിന് 11,999 രൂപയുമാണ് ഇന്ത്യയിലെ വില. മാര്‍ച്ച് ആറ് മുതല്‍ ഇന്ത്യയില്‍ റെഡ്മി നോട്ട് 7 ന്റെ വില്‍പ്പന തുടങ്ങും.

SRF

SRF

Our Contributor help bring you the latest article around you


RELATED STORIES

Share it
Top