Latest News

സംസ്ഥാനത്തെ അഞ്ചു അണക്കെട്ടുകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്തെ അഞ്ചു അണക്കെട്ടുകളിൽ റെഡ് അലേർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു അണക്കെട്ടുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മൂഴിയാർ, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർകുട്ടി, പൊന്മുടി എന്നീ അണക്കെട്ടുകളിലാണ് ജാഗ്രതാ നിർദേശം.

അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്(ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം.

Next Story

RELATED STORIES

Share it