Latest News

അനിശ്ചിതത്വം മാറാതെ വൈന്തോട് പാലത്തിന്റെയും റോഡിന്റെയും പുനര്‍നിര്‍മാണം

അനിശ്ചിതത്വം മാറാതെ വൈന്തോട് പാലത്തിന്റെയും റോഡിന്റെയും പുനര്‍നിര്‍മാണം
X

മാള: 2018ലെ മഹാപ്രളയത്തില്‍ തകര്‍ന്ന വൈന്തോട് പാലത്തിന്റെയും റോഡിന്റെയും പുനര്‍നിര്‍മാണം അനിശ്ചിതത്വത്തില്‍. നിര്‍മാണം നിലച്ചിട്ട് മൂന്ന് മാസത്തിലേറെയായി. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതില്‍ കാലതാമസം വന്നതാണ് നിര്‍മാണത്തെ ബാധിച്ചിരിക്കുന്നത്. കരാറുകാരന്‍ അടക്കേണ്ട തുക അടച്ചിട്ടില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.


ഇതേ സമയം തുക കൂടുതലായതിനാല്‍ അടക്കാന്‍ ആകില്ലെന്ന് കരാറുകാരനും വ്യക്തമാക്കി. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം 15 ലക്ഷം രൂപ പൈപ്പ് മാറ്റുന്നതിന് വാട്ടര്‍ അതോറിറ്റിയില്‍ അടച്ചെങ്കിലും ഇതു മതിയാകില്ലെന്നാണ് അതോറിറ്റി ഇപ്പോള്‍ നിലപാടെടുത്തിരിക്കുന്നത്. ഒന്നര ലക്ഷം രൂപ കൂടി അധികമായി അടച്ചാല്‍ മാത്രമേ പൈപ്പ് മാറ്റി സ്ഥാപിക്കാനാകൂ എന്ന് വാട്ടര്‍ അതോറിറ്റി കത്ത് നല്‍കിയിട്ടുണ്ട്. ഇതില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. എന്നാല്‍ ഇതേ സമയം കരാറുകാരന്‍ കരാറെടുത്ത തുക പരിഷ്‌കരിച്ചു തരണമെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതായി സൂചനയുണ്ട്. ഇത് പാലം നിര്‍മ്മാണം ഇനിയും വൈകാന്‍ കാരണമായേക്കാമെന്നാണ് നാട്ടുകാരില്‍ നിന്നുമുള്ള അഭിപ്രായം. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായിട്ട് നിര്‍മ്മാണം നിലച്ചിരിക്കുന്നതില്‍ നാട്ടുകാരില്‍ നിന്നും ശക്തമായ പ്രതിഷേധമാണുയരുന്നത്. പാലത്തിന്റെയും റോഡിന്റെയും നിര്‍ത്തണ


പ്രവര്‍ത്തികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മൂന്ന് കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഏറെ പ്രതിസന്ധികള്‍ മറികടന്നാണ് പാലവും റോഡും നിര്‍മ്മിക്കുന്നതിന് അനുമതി ആയിട്ടുള്ളത്. ആദ്യം നല്‍കിയ പ്ലാന്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് പ്ലാന്‍ പുതുക്കി നല്‍കിയതോടെയാണ് അനുമതി ലഭിച്ചത്. കരാര്‍ എടുത്ത് ഒന്‍പത് മാസങ്ങള്‍ കഴിഞ്ഞാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. എന്നാല്‍ ഇടക്കിടക്ക് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിര്‍മ്മാണം നിലക്കുകയാണ് ഉണ്ടായത്. നിലവില്‍ പൈപ്പിന്റെ പേരില്‍ നിര്‍മ്മാണം അനിശ്ചിതത്വത്തിലുമായിരിക്കയാണ്. സാങ്കേതിക തടസങ്ങള്‍ മാറി എന്ന് പാലവും റോഡും നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് നാട്ടുകാരുടെ ഒപ്പം ബന്ധപ്പെട്ട അധികൃതരിലും ധാരണയില്ലെന്ന അവസ്ഥയാണ്. 2018 ലെ മഹാപ്രളയത്തില്‍ കുത്തിയൊലിച്ചുവന്ന വെള്ളം പാലത്തേയും റോഡിനേയും തകര്‍ത്തുകൊണ്ടാണ് ഒഴുകിയത്. അന്നുമുതല്‍ തുടങ്ങിയ നാട്ടുകാരുടെ ദുരിതങ്ങള്‍ക്ക് രണ്ടേമുക്കാല്‍ വര്‍ഷമായിട്ടും അവസാനമായിട്ടില്ല. നാട്ടുകാരുടെ ശ്രമഫലമായാണ് കഷ്ടപ്പെട്ടാണെങ്കിലും ജനങ്ങള്‍ ഇരുഭാഗത്തേക്കും സഞ്ചരിക്കുന്നത്. ഇവിടത്തെ കുഴിയില്‍ പെട്ട ബൈക്ക് യാത്രികന്‍ മരിച്ചത് മാസങ്ങള്‍ക്ക് മുന്‍പാണ്.




Next Story

RELATED STORIES

Share it