Latest News

വികസന മുന്നേറ്റ ജാഥക്ക് മാളയില്‍ സ്വീകരണം

മികച്ച വിദ്യാഭ്യാസം കിട്ടുന്നവരും അത് കിട്ടാത്തവരും തമ്മിലുള്ള സഘര്‍ഷമാണ് ലോകത്തിന്റെ മുഖ്യ സഘര്‍ഷമെന്ന് എ വിജയരാഘവന്‍ സ്വീകരണ സമ്മേളനത്തില്‍ പറഞ്ഞു.

വികസന മുന്നേറ്റ ജാഥക്ക് മാളയില്‍ സ്വീകരണം
X

മാള: സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥക്ക് മാളയില്‍ സ്വീകരണം നല്‍കി. മാളക്കടവില്‍ ഒരുക്കിയ വേദിയില്‍ കൊവിഡ് കാലത്തും ആയിരങ്ങളെ അണിനിരത്തിയാണ് ജാഥക്ക് സ്വാകരണം നല്‍കിയത്. മികച്ച വിദ്യാഭ്യാസം കിട്ടുന്നവരും അത് കിട്ടാത്തവരും തമ്മിലുള്ള സഘര്‍ഷമാണ് ലോകത്തിന്റെ മുഖ്യ സഘര്‍ഷമെന്ന് എ വിജയരാഘവന്‍ സ്വീകരണ സമ്മേളനത്തില്‍ പറഞ്ഞു.

25 വയസില്‍ എടുക്കുന്ന ലോണ്‍ വീട്ടിതീര്‍ക്കാന്‍ 75 വയസ് വരെ അധ്വാനിക്കുക എന്ന നിലയിലേക്ക് ലോക മുതലാളിത്ത ഘടന വിദ്യാഭ്യാസത്തെ മാറ്റിയിരിക്കയാണ്. സാങ്കേതിക വിദ്യയുടെ ഭാഷ സ്വായത്തമാക്കാന്‍ പുതിയ തലമുറക്ക് കഴിയണമെങ്കില്‍ രക്ഷിതാക്കള്‍ അനേക ലക്ഷം രൂപ ചിലവക്കേണ്ട അവസ്ഥയാണ്. അങ്ങനെ പണം ചിലവഴിച്ച് പഠിപ്പിക്കുന്ന ഫൈവ് സ്റ്റാര്‍ സ്‌ക്കൂളില്‍ പഠിക്കാന്‍ സാധാരണരക്കാരുടെ മക്കള്‍ക്ക് കഴിയില്ല. അവിടെ അവരുടെ മക്കള്‍ പിന്‍തള്ളപെടുകയും ചെയ്യുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു. എന്നാല്‍ കേരളത്തില്‍ സ്ഥിതി മറിച്ചാണ്. ഇവിടെ അഞ്ചു വയസ്സില്‍ സ്‌കൂളില്‍ ചേര്‍ക്കപ്പെടുന്ന സമയം മുതല്‍ ഓരോ കുട്ടിയും സാങ്കേതിക വിദ്യയുടെ ഗുണം അനുഭവിച്ച് വളരുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 600 രൂപയായിരുന്ന പെന്‍ഷന്‍ എട്ട് മാസത്തോളം കുടിശ്ശികയായിരുന്ന സ്ഥാനത്ത് പിണറായി സര്‍ക്കാര്‍ 1600 രൂപയാക്കിയത് കൃത്യമായി നല്‍കി വരികയാണ്.

ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് ഈ സര്‍ക്കാര്‍ എത്രയും വേഗതയില്‍ പോകണമെന്നാണ് ജനങ്ങള്‍ ചിന്തിച്ചിരുന്നതെന്നും തുടര്‍ഭരണമുണ്ടാകണമെന്നാണിപ്പോള്‍ ജനങ്ങളുടെ മനസ്സിലുള്ളതെന്നും അദ്ധേഹം പറഞ്ഞു. ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍ക്കുമാര്‍, കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം എം എല്‍ എ സുനില്‍കുമാര്‍, ഐ എല്‍ ജനറല്‍ സെക്രട്രറി കാസിം ഇരിക്കൂര്‍, സി പി എം സംസ്ഥാന കമ്മിറ്റിയംഗം പി സതിദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, നിയോജക മണ്ഡലം എല്‍ ഡി എഫ് കണ്‍വീനര്‍ കെ വി വസന്തക്കുമാര്‍ എം രാജേഷ്, ടി കെ സന്തോഷ് മറ്റു പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it