Latest News

വീടിന്റെ മച്ചിന്‍മുകളില്‍ നിന്നും ലഭിച്ചത് 57 പാമ്പിന്‍തോലുകള്‍: അമ്പരന്ന് വീട്ടുകാര്‍

വീടിന്റെ മച്ചിന്‍മുകളില്‍ നിന്നും ലഭിച്ചത് 57 പാമ്പിന്‍തോലുകള്‍: അമ്പരന്ന് വീട്ടുകാര്‍
X
മെല്‍ബണ്‍: ക്വീന്‍സ്‌ലന്‍ഡിലുള്ള ഒരു കുടുംബം പുതുതായി താമസം തുടങ്ങിയ വീടിന്റെ മച്ചിന് മുകളില്‍ നിന്നും കണ്ടെത്തിയത് 57 പാമ്പിന്‍തോലുകള്‍ (വളകള്‍). വീടിനു മുകളില്‍ പാമ്പുണ്ടെന്ന് തോന്നിയതിനെ തുടര്‍ന്ന് പാമ്പുപിടിത്തക്കാരനെ വിളിച്ചുവരുത്തിയപ്പോഴാണ് മച്ചിന് മുകളില്‍ ഇത്രയധികം പാമ്പിന്‍ തോലുകള്‍ കണ്ടത്. മച്ചിനു മകളില്‍ കയറിയ റെയ്ദ് ന്യൂവല്‍ എന്ന പാമ്പുപിടുത്തക്കാരന്‍ കാഴ്ച്ച കണ്ട് അത്ഭുതപ്പെട്ടു. പല വീടുകളുടെയും മച്ചിനു മുകളില്‍ നിന്ന് മുന്‍പും പാമ്പിന്‍ തോലുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയധികം എണ്ണം ഒന്നിച്ചു കാണുന്നത് തന്റെ ആദ്യത്തെ അനുഭവമാണ് എന്ന് റെയ്ദ് വ്യക്തമാക്കി.


പല വിഭാഗത്തില്‍പ്പെട്ട പാമ്പുകളുടെ തോലുകളാണ് മച്ചില്‍ നിന്നും ലഭിച്ചത്. കാര്‍പെറ്റ് പൈതണിന്റേത് മുതല്‍ സാധാരണ മരങ്ങളില്‍ കാണുന്ന പാമ്പുകളുടെ തോലുകള്‍ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ഒരേ പാമ്പ് ഒന്നിലധികം തവണ ഒരേ സ്ഥലത്തെത്തി പടം പൊഴിക്കാന്‍ സാധ്യതയുള്ളതിനാല്‍ പാമ്പുകളുടെ എണ്ണം തിട്ടപ്പെടുത്താനാവില്ലെന്നും റെയ്ദ് പറയുന്നു.


പാമ്പിന്‍ തോലുകള്‍ കൂട്ടമായി കണ്ടതോടെ ഉടമസ്ഥരും അമ്പരന്നു. ഇതേതുടര്‍ന്ന് വീടും പരിസരവും മുഴുവന്‍ പരിശോധിച്ചെങ്കിലും ജീവനോടെ ഒരു പാമ്പിനെയും പിടികൂടാന്‍ സാധിച്ചില്ല.




Next Story

RELATED STORIES

Share it