Football

ബാഴ്‌സയ്ക്ക് കഷ്ടകാലം തന്നെ; എല്‍ ക്ലാസ്സിക്കോയിലും തോല്‍വി

തോല്‍വിയോടെ ബാഴ്‌സ രണ്ടിലേക്ക് വീണു.

ബാഴ്‌സയ്ക്ക് കഷ്ടകാലം തന്നെ; എല്‍ ക്ലാസ്സിക്കോയിലും തോല്‍വി
X




മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവാനിരിക്കുന്ന സ്പാനിഷ് പ്രമുഖര്‍ ബാഴ്‌സലോണയുടെ കഷ്ടകാലം തുടരുന്നു. ഇന്ന് സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോയില്‍ ജയം റയല്‍ മാഡ്രിഡിനൊപ്പം. 3-1നാണ് ഇന്ന് റയലിന്റെ ജയം. ബെന്‍സിമ(12), വാല്‍വര്‍ഡെ (35), റൊഡ്രിഗോ എന്നിവരാണ് റയലിനായി വലകുലിക്കിയവര്‍. 83ാം മിനിറ്റില്‍ ടോറസ് ബാഴ്‌സയ്ക്കായി ആശ്വാസ ഗോള്‍ നേടി. ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബാഴ്‌സയുടെ സീസണിലെ ആദ്യ തോല്‍വിയും ചിരവൈരികളായ റയലിനോടാണ്. പന്തടക്കത്തിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ബാഴ്‌സ ആയിരുന്നു മുന്നില്‍ എന്നാല്‍ കിട്ടിയ അവസരങ്ങള്‍ സ്‌കോര്‍ ചെയ്ത റയല്‍ ജയം സ്വന്തമാക്കുകയായിരുന്നു. തോല്‍വിയോടെ ബാഴ്‌സ രണ്ടിലേക്ക് വീണു. ജയത്തോടെ റയല്‍ തലപ്പത്തെത്തി.




Next Story

RELATED STORIES

Share it