Latest News

ചാംപ്യന്‍സ് ലീഗില്‍ റയലും മിലാനും നേര്‍ക്കു നേര്‍; ഇന്ന് നിര്‍ണ്ണായകം

ഇന്നത്തെ മല്‍സരം ജയിച്ച് നോക്കൗട്ടില്‍ കയറാനാണ് അയാക്‌സും അറ്റ്‌ലാന്റയും ഇറങ്ങുന്നത്. അറ്റ്‌ലാന്റയുടെ ഇന്നത്തെ എതിരാളികള്‍ ലിവര്‍പൂളും അയാകസിന്റെ എതിരാളി എഫ് സി മിഡറ്റയിലാന്റുമാണ്.

ചാംപ്യന്‍സ് ലീഗില്‍ റയലും മിലാനും നേര്‍ക്കു നേര്‍; ഇന്ന് നിര്‍ണ്ണായകം
X

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ സ്പാനിഷ് ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനും ഇറ്റാലിയന്‍ ഭീമന്‍മാരായ ഇന്റര്‍മിലാനും ഇന്ന് നേര്‍ക്ക് നേര്‍ . നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിക്കണമെങ്കില്‍ റയലിന് ഇന്ന് ജയിക്കണം. ഗ്രൂപ്പ് ബിയില്‍ റയല്‍ മൂന്നാമതും ഇന്റര്‍ നാലാമതുമാണ്.റയലിന് ഗ്രൂപ്പില്‍ നാല് പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ശക്തര്‍ ഡൊണറ്റ്‌സകിനും നാല് പോയിന്റാണുള്ളത്. ശക്തര്‍ ഇന്ന് ബോറൂസിയ മൊണ്‍ചെന്‍ഗ്ലാഡ്ബാക്കിനെയാണ് നേരിടുന്നത്.ബോറൂസിയയാണ് ഗ്രൂപ്പില്‍ അഞ്ച് പോയിന്റുമായി ഒന്നാമതുള്ളത്. ബോറുസിയ, ശക്തര്‍, റയല്‍ എന്നീ മൂന്ന് ക്ലബ്ബുകളും നോക്കൗട്ട് പ്രതീക്ഷയിലാണ് ഇറങ്ങുക. ഇന്ററാവട്ടെ അവസാന മല്‍സരത്തില്‍ ജയിച്ച് വിടവാങ്ങാനുള്ള തയ്യാറെടുപ്പിലുമാണ്.

ഇന്ന് ഇറങ്ങുന്നവരില്‍ മറ്റൊരു കടുത്ത ഗ്രൂപ്പ് ഡിയാണ്. ഡിയില്‍ ലിവര്‍പൂള്‍ മൂന്ന് മല്‍സരവും ജയിച്ച് ഏറെ മുന്നിലാണ്. എന്നാല്‍ രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് തുടര്‍ന്നുള്ള പോരാട്ടങ്ങള്‍. ഡച്ച് ക്ലബ്ബ് അയാകസും ഇറ്റാലയിന്‍ ക്ലബ്ബ് അറ്റ്‌ലാന്റയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഇരുവര്‍ക്കും നാല് പോയിന്റ് വീതമാണുള്ളത്. ഇന്നത്തെ മല്‍സരം ജയിച്ച് നോക്കൗട്ടില്‍ കയറാനാണ് അയാക്‌സും അറ്റ്‌ലാന്റയും ഇറങ്ങുന്നത്. അറ്റ്‌ലാന്റയുടെ ഇന്നത്തെ എതിരാളികള്‍ ലിവര്‍പൂളും അയാകസിന്റെ എതിരാളി എഫ് സി മിഡറ്റയിലാന്റുമാണ്. മറ്റൊരു മല്‍സരത്തില്‍ മാഞ്ച്‌സറ്റര്‍ സിറ്റി ഒളിമ്പ്യാക്കോസിനെ നേരിടും. സിറ്റിയാണ് ഗ്രൂപ്പില്‍ ഒന്നാമതുള്ളത്. എഫ് സി പോര്‍ട്ടോയാണ് രണ്ടാമത്. പോര്‍ട്ടോയുടെ എതിരാളികള്‍ മാര്‍സിലെയാണ്. ഗ്രൂപ്പ് എയില്‍ ഒന്നാമതുള്ള ബയേണ്‍ മ്യൂണിക്കിന്റെ എതിരാളി ആര്‍ ബി സാല്‍സ്ബര്‍ഗാണ്

Next Story

RELATED STORIES

Share it