Latest News

എസ്‌ഐആര്‍ നടപടികളില്‍ ബിഎല്‍ഒമാര്‍ക്ക് സമയപരിധി നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിച്ചിട്ടില്ലൈന്ന് രത്തന്‍ യു ഖേല്‍ക്കര്‍

എസ്‌ഐആര്‍ നടപടികളില്‍ ബിഎല്‍ഒമാര്‍ക്ക് സമയപരിധി നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിച്ചിട്ടില്ലൈന്ന് രത്തന്‍ യു ഖേല്‍ക്കര്‍
X

തിരുവനന്തപുരം: എസ്‌ഐആര്‍ നടപടികളില്‍ ബിഎല്‍ഒമാര്‍ക്ക് സമയപരിധി നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. എസ്‌ഐആര്‍ നടപടി തദ്ദേശ തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴക്കേണ്ടെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും വേറെ ഭരണഘടനാ സ്ഥാപനങ്ങളാണെന്നും രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു.

ഇതുവരെ 60 ശതമാനത്തോളം ഫോമുകള്‍ തിരികെ വാങ്ങിയിട്ടുണ്ടെന്ന് രത്തന്‍ യു.കേല്‍ക്കര്‍ പറഞ്ഞു.ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ എസ്‌ഐആര്‍ എന്യുമേറേഷന്‍ ഫോമുകള്‍ ഡിജിറ്റലൈസ് പൂര്‍ത്തിയാക്കാന്‍ കഴിയും. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ സഹായത്തോടെ ഇത് ഭംഗിയില്‍ നടത്താന്‍ കഴിയുമെന്നും ഖേല്‍ക്കര്‍ അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it