മലയാളികള്‍ സഞ്ചരിച്ച വാഹനം റാസല്‍ഖൈമ അപകടത്തില്‍പ്പെട്ടു; മലപ്പുറം സ്വദേശി മരിച്ചു

റാസല്‍ഖൈമ: വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മലപ്പുറം സ്വദേശി മരിച്ചു. അബൂദബിയില്‍ ഗാരേജ് സ്ഥാപനം നടത്തിയിരുന്ന തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താനാണ് (25) മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം.
ശനിയാഴ്ച വൈകുന്നേരം ജബല്‍ ജൈസിലെത്തിയ സംഘം ഞായറാഴ്ച മടങ്ങുന്നതിനിടെ മറ്റൊരു വാഹനത്തിന് പിന്നിലിടിക്കുകയായിരുന്നു. അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയെ ഗുരുതരപരിക്കുകളോടെ റാക് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു മൂന്നുപേര്‍ക്ക് നിസാര പരിക്കേറ്റു. അഖില്‍, ഹാദി, സഹല്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. സുല്‍ത്താനാണ് വാഹനം ഓടിച്ചിരുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: റംല. സഹോദരങ്ങള്‍: ഷറഫുദ്ദീന്‍ (അബൂദബി), ഷക്കീല, ഷഹന.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില് നാളെ സ്കൂളുകള്ക്ക് അവധി
2 Oct 2023 5:32 PM GMTകര്ണാടകയിലെ ശിമോഗയില് നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്ഷം,...
2 Oct 2023 2:09 PM GMTഏഷ്യന് ഗെയിംസില് വനിതകളുടെ ലോങ് ജമ്പില് ആന്സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMT