ബലാല്സംഗപരാതിയുമായി സ്റ്റേഷനിലെത്തിയ പെണ്കുട്ടിയെ പീഡിപ്പിച്ചു; യുപിയില് എസ്എച്ച്ഒക്കെതിരേ പോക്സോ കേസ്
ഒളിവില് പോയ എസ്എച്ച്ഒയ്ക്കായി അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു

ലഖ്നൗ: ബലാല്സംഗ പരാതിയുമായി സ്റ്റേഷനിലെത്തിയ 13കാരിയായ ദളിത് പെണ്കുട്ടിയെ സ്റ്റേഷന് ഹൗസ് ഓഫിസര് പീഡിപ്പിച്ചു. യുപിയിലെ ലളിത്പൂരിലാണ് സംഭവം.സ്റ്റേഷന് എസ്എച്ച്ഒ തിലക്ധാരി സരോജ് ഉള്പ്പെടെ ആറ് പേര്ക്കെതിരേ പോക്സോ കേസ് ചുമത്തി. ഒളിവില് പോയ എസ്എച്ച്ഒയ്ക്കായി അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.
ഏപ്രില് 22ന് ഒരു സംഘം ആളുകള് ചേര്ന്ന് പെണ്കുട്ടിയെ ഭോപ്പാലിലേക്ക് തട്ടിക്കൊണ്ടു പോയി തടവില് പാര്പ്പിച്ച് കൂട്ട ബലാല്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് പോലിസ് സ്റ്റേഷനുമുന്നില് ഉപേക്ഷിച്ച് രക്ഷപ്പെട്ടു.പരാതി നല്കാനായി എത്തിയ പെണ്കുട്ടിയെ പിറ്റേ ദിവസം മൊഴി നല്കാന് സ്റ്റേഷനിലെത്താന് നിര്ദേശിച്ച് കുട്ടിയുടെ അമ്മായിയുടെ കൂടെ വിടുകയായിരുന്നു. എന്നാല് കുട്ടിയെ കണ്ടുകിട്ടിയ വിവരം മാതാപിതാക്കളെ ഉദ്യോഗസ്ഥര് അറിയിച്ചിരുന്നില്ല. മൊഴി നല്കാന് എത്തിയപ്പോഴാണ് കുട്ടിയെ പോലിസ് ഉദ്യോഗസ്ഥന് വീണ്ടും പീഡിപ്പിച്ചത്.കുട്ടിയുടെ അമ്മായിക്കെതിരേയും കേസെടുത്തു.
ഏപ്രില് 30ന് വീണ്ടും സ്റ്റേഷനിലെത്തിയ പെണ്കുട്ടിയെ ചൈല്ഡ് ലൈനിന് കൈമാറിയപ്പോഴാണ് പീഡന വിവരം പുറത്ത് വരുന്നത്. തുടര്ന്ന് ചൈല്ഡ് ലൈന് പ്രതിനിധികള് പെണ്കുട്ടിയുടെ മാതാപിതാക്കളുമായി ബന്ധപ്പെടുകയായിരുന്നു.
പോക്സോ പ്രകാരം ഉദ്യോഗസ്ഥനെതിരേ കേസെടുത്തിട്ടുണ്ടെന്ന് ലളിത്പൂര് പോലിസ് പറഞ്ഞു. സംഭവത്തില് എസ്എച്ച്ഒയെ സസ്പെന്ഡ് ചെയ്തതായി ലളിത്പൂര് പോലിസ് മേധാവി നിഖില് പഥക് പറഞ്ഞു. പോലിസ് ഉദ്യോഗസ്ഥന് ഒളിവിലാണ്. ഇയാളെ പിടികൂടാന് ടീമുകള് രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെണ്കുട്ടിയെ തട്ടികൊണ്ടു പോയ ചന്ദന്, രജഭന്, ഹരിശങ്കര്, മഹേന്ദ്ര ചൗര്യ, എന്നിവര്ക്കെതിരേയും, പെണ്കുട്ടിയുടെ അമ്മായി, സ്റ്റേഷന് എസ്എച്ച്ഒ എന്നിവര്ക്കെതിരേയും ഐപിസി 363,367,367 ബി, 120 ബി , പോക്സോ 3,4 വകുപ്പ്, എസ്സി/ എസ്ടി 3(2) എന്നീ വകുപ്പുകള് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പോലിസ് മേധാവി നിഖില് പഥക് പറഞ്ഞു.
RELATED STORIES
ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTയുഎഇയില് ചൂട് കൂടുന്നു; താപനില ഇന്ന് വീണ്ടും 50 ഡിഗ്രി കടന്നു
9 Aug 2022 6:22 PM GMTവൃഷ്ടിപ്രദേശത്തെ മഴ; ജലനിരപ്പ് താഴാതെ ഇടുക്കിയും മുല്ലപ്പെരിയാറും
9 Aug 2022 6:08 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTവിദേശത്ത് നിന്ന് വരുന്നവര്ക്ക് ആശ്വാസം; ഈ വ്യവസ്ഥ ഉടന് നീക്കിയേക്കും
9 Aug 2022 5:41 PM GMTമോന്സണ് മാവുങ്കലിന്റെ തട്ടിപ്പ് കേസില് കെ സുധാകരനെ ക്രൈംബ്രാഞ്ച്...
9 Aug 2022 5:36 PM GMT