പീഡനക്കേസ്;വിജയ് ബാബുവിനെതിരായ ഹരജി തള്ളി സുപ്രിംകോടതി
ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി

അതേസമയം, ജാമ്യ വ്യവസ്ഥകളില്‍ സുപ്രിംകോടതി മാറ്റം വരുത്തി. ഇതുപ്രകാരം വിജയ് ബാബുവിന് കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകാന്‍ കഴിയില്ല. കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്നതിനും വിലക്കുണ്ട്.ജൂണ്‍ 27 മുതല്‍ ജൂലൈ മൂന്ന് വരെ മാത്രമേ ചോദ്യം ചെയ്യല്‍ പാടുള്ളൂ എന്ന ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥയിലും മാറ്റം വരുത്തി.ആവശ്യമെങ്കില്‍ വിജയ് ബാബുവിനെ വീണ്ടും പോലിസിന് ചോദ്യം ചെയ്യാമെന്ന് ഉത്തരവില്‍ പറയുന്നു. അതിജീവതയെ അധിക്ഷേപിക്കാന്‍ പാടില്ല, തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത് തുടങ്ങിയ വ്യവസ്ഥകളും മുന്‍കൂര്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമാക്കി.
വിഷയം അടിയന്തരമായി പരിഗണിക്കേണ്ടതുണ്ടെന്ന് ഇന്നലെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത അവധിക്കാല ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ഇന്ന് കേസ് പരിഗണിച്ചത്.
RELATED STORIES
കോണ്ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMTഗസയില് വെടിയൊച്ച നിലയ്ക്കുമോ?
23 Nov 2023 2:43 PM GMTനവകേരള യാത്രയോ മൃഗയാവിനോദമോ?
22 Nov 2023 11:01 AM GMTകളിയിലും വിദ്വേഷ വിളവെടുപ്പോ?
21 Nov 2023 5:45 AM GMTനവകേരള സദസ്സ്: അകവും പുറവും
17 Nov 2023 8:41 AM GMTരാജവാഴ്ചയുടെ വിഴുപ്പുഭാണ്ഡം പേറുന്നവര്
14 Nov 2023 2:08 PM GMT