Latest News

ആംബുലന്‍സിലെ പീഡനം: പ്രതിയുമായി തെളിവെടുപ്പ് നടത്തി

ആംബുലന്‍സിലെ പീഡനം: പ്രതിയുമായി തെളിവെടുപ്പ് നടത്തി
X

പത്തനംതിട്ട: കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതി നൗഫലിനെ കൃത്യസ്ഥലത്തെത്തിച്ചു പോലിസ് തെളിവെടുപ്പ് നടത്തി. ഈമാസം 20 വരെയുള്ള കാലയളവിലേക്ക് ഇന്നലെയാണ് പോലിസ് കസ്റ്റഡിയില്‍ പ്രതിയെ വിട്ടുനല്‍കി കോടതി ഉത്തരവായത്. പ്രതിക്ക് കൊവിഡ് ടെസ്റ്റുകള്‍ ചെയ്തു റിസള്‍ട്ട് വന്നശേഷമാണ് പോലിസിന് കൂടുതല്‍ തെളിവെടുപ്പിനും മറ്റുമായി വിട്ടുകിട്ടിയത്.


സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കിയതായും ജില്ലാപോലിസ് മേധാവി കെജി സൈമണ്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ അടൂര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ ഉള്‍പ്പെട്ട പോലിസ് സംഘമാണ് പ്രതിയെ കൃത്യസ്ഥലത്തും മറ്റും എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന്, സാക്ഷികളെ കാണിച്ചു തിരിച്ചറിഞ്ഞു. അന്വേഷണം തുടരുന്നതായും ജില്ലാപോലിസ് മേധാവി പറഞ്ഞു. കേസില്‍ പഴുതടച്ച അന്വേഷണം നടത്തി നിശ്ചിതസമയത്തിനകം പ്രതിക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയതായി ജില്ലാപോലിസ് മേധാവി കൂട്ടിച്ചേര്‍ത്തു




Next Story

RELATED STORIES

Share it