- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബലാല്‍സംഗക്കേസ്; ഇരയുടെ പേര് വെളിപ്പെടുത്തിയതിനും നടന് വിജയ് ബാബുവിനെതിരേ കേസ്

കൊച്ചി: ബലാല്‍സംഗ കേസില്‍ പ്രതിയായ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനാണ് നടന് വിജയ് ബാബുവിനെതിരേ രണ്ടാമത് കേസെടുത്തത്. പരാതിക്കാരിയുടെ പേര് ഫേസ്ബുക്ക് ലൈവ് വീഡിയോയിലാണ് വിജയ് ബാബു പങ്കുവച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഫേസ്ബുക്ക് ലൈവായി പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. താനാണ് ഇരയെന്നും അതുകൊണ്ട് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയാണെന്നും പറഞ്ഞാണ് താരം പേര് വെളിപ്പെടുത്തിയത്.
ഫൈറ്റ് ചെയ്യാന്‍ റെഡിയാണെന്നും പരാതിക്കാരിയുടെ മെസേജുകള്‍ തന്റെ കൈവശമുണ്ടെന്നും വ്യക്തമാക്കി. വീഡിയോക്ക് ആറ് ലക്ഷത്തിന് മുകളില്‍ കാഴ്ചക്കാരുണ്ടായിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ താരത്തിനെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യുമെന്ന് കൊച്ചി ഡിസിപി നേരത്തെ വ്യക്തമാക്കിയിരുന്നു. ബലാല്‍സംഗക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലെന്ന കോടതി ഉത്തരവുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരേ എറണാകുളം തേവര പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ബലാല്‍സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പോലിസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയമാണെന്നും നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ഡബ്ല്യുസിസി പറഞ്ഞു. നിയമപ്രക്രിയയിലേക്ക് സ്വയം സമര്‍പ്പിക്കാതെ ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓണ്‍ലൈനില്‍ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്നും ഡബ്ല്യുസിസി ആരോപിച്ചു.
RELATED STORIES
മൃഗബലി ഇന്ത്യയിൽ
29 May 2025 11:32 AM GMTകണ്ണൂരില്‍ വെള്ളിയാഴ്ച്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
29 May 2025 11:27 AM GMTമെസിയും സുവാരസും ചേര്‍ന്ന് പുതിയ ഫുട്ബോള്‍ ക്ലബ്ബ്; 'ഡിപ്പോര്‍ട്ടീവോ...
29 May 2025 11:26 AM GMTഅറബിക്കടലില്‍ കപ്പല്‍ മുങ്ങിയത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച്...
29 May 2025 11:19 AM GMTനിലമ്പൂരില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടിക്ക് സ്വീകരണം
29 May 2025 11:06 AM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ട് ഭീമന് ഓഫറുകള്‍; താരം എങ്ങോട്ട് ?
29 May 2025 11:02 AM GMT