- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അയോധ്യയിലെ ബലാല്‍സംഗക്കൊല; മൂന്നു പേര്‍ കസ്റ്റഡിയില്‍

ലഖ്‌നോ: അയോധ്യയില്‍ ദലിത് യുവതിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. 22 കാരിയായ യുവതിയെ ജനുവരി 27 മുതലാണ് കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഗ്രാമത്തില്‍ നിന്നു 500 മീറ്റര്‍ അകലെ കനാലിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെട്ടിട്ടുണ്ടെന്നും ശരീരത്തില്‍ നിറയെ പരുക്കുകളും ചതവുകളുമുണ്ടെന്നും കുടുംബം ആരോപിക്കുന്നു. യുവതിയുടെ രണ്ട് കൈകളും കാലുകളും കയറുപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു. ആഴത്തിലുള്ള മുറിവുകളും ശരീരത്തിലുണ്ട്. ഒരു കാല്‍ ഒടിഞ്ഞ നിലയിലാണ്. പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തിനാണ് ഇരയായതെന്നും കാണാതായെന്ന് നേരത്തെ അറിയിച്ചിട്ടും പോലിസ് ഉടന്‍ തിരച്ചില്‍ ആരംഭിച്ചില്ലെന്നും യുവതിയുടെ കുടുംബം പറഞ്ഞു.
പോസറ്റ്‌മോര്‍ട്ടം റിപോര്‍ട്ട് അധികം വൈകാതെ ലഭിക്കുമെന്നാണ് സൂചനകള്‍. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാലുടന്‍ മരണകാരണം വ്യക്തമാകുമെന്നു പോലിസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
RELATED STORIES
ബൈക്ക് യാത്രക്കാരനെ കാട്ടാന പിന്തുടര്ന്ന് ആക്രമിച്ചു
16 Aug 2025 9:34 AM GMTബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കുന്നത്...
16 Aug 2025 9:14 AM GMTഅബുദാബിയിലെ വാഹനാപകടം: മലയാളി കുടുംബത്തിന് നാലുലക്ഷം ദിര്‍ഹം...
16 Aug 2025 8:57 AM GMTലാലിഗ; ചാംപ്യന്മാര് ഇന്ന് കളത്തില്‍
16 Aug 2025 8:26 AM GMTഓസ്ട്രേലിയയില്‍ ഭൂചലനം; റെയില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു
16 Aug 2025 7:58 AM GMTകോഴിക്കോട് നാദാപുരത്ത് ക്ഷേത്രങ്ങളില്‍ വ്യാപകമോഷണം
16 Aug 2025 7:50 AM GMT