Latest News

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കേരള ഹിമാചല്‍പ്രദേശ് മല്‍സരം നാളെ ആരംഭിക്കും

അംതാറിലെ അടല്‍ ബിഹാരി വാജ്‌പേയി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാവിലെ 9.30ന് മല്‍സരം ആരംഭിക്കും. പ്രാഥമിക റൗണ്ടിലെ കേരളത്തിന്റെ അവസാന മല്‍സരമാണിത്.

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കേരള ഹിമാചല്‍പ്രദേശ് മല്‍സരം നാളെ ആരംഭിക്കും
X
കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കേരള- ഹിമാചല്‍പ്രദേശ് മല്‍സരം നാളെ ആരംഭിക്കും. അംതാറിലെ അടല്‍ ബിഹാരി വാജ്‌പേയി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാവിലെ 9.30ന് മല്‍സരം ആരംഭിക്കും. പ്രാഥമിക റൗണ്ടിലെ കേരളത്തിന്റെ അവസാന മല്‍സരമാണിത്. ഗ്രൂപ്പ് എ ബിയില്‍ 7 മല്‍സരങ്ങളില്‍നിന്നായി 20 പോയിന്റോടെ എട്ടാം സ്ഥാനത്താണ് കേരളം. 22 പോയിന്റോടെ ഹിമാചല്‍ ആറാം സ്ഥാനത്താണുള്ളത്.

കേരള ടീം അംഗങ്ങള്‍: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ജലജ് സക്‌സേന, അരുണ്‍ കാര്‍ത്തിക്, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു വിശ്വനാഥ്, റോഹന്‍ പ്രേം, വി എ ജഗദീഷ്, അക്ഷയ് ചന്ദ്രന്‍, വിഷ്ണു വിനോദ്, സിജോമോന്‍ ജോസഫ്, സന്ദീപ് എസ് വാര്യര്‍, എം ഡി നിധീഷ്, ബേസില്‍ തമ്പി, പി രാഹുല്‍, വിനൂപ് എസ് മനോഹരന്‍, അഭിഷേക് മോഹന്‍, കെ മോനിഷ്.


Next Story

RELATED STORIES

Share it