Latest News

വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം; കമ്മിഷന്‍ വോട്ടര്‍പട്ടിക ശുദ്ധീകരിക്കണമെന്നും രമേശ് ചെന്നിത്തല

ക്രൈംബ്രാഞ്ച് കേസെടുത്തതിനെ സ്വാഗതം ചെയ്യുന്നു. ഈ തിരഞ്ഞെടുപ്പിലും നല്ലൊരു ശതമാനം കള്ളവോട്ട് ചെയ്തിട്ടുണ്ട്. കമ്മീഷന്റെ പരാജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും ചെന്നിത്തല പറഞ്ഞു.

വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം; കമ്മിഷന്‍ വോട്ടര്‍പട്ടിക ശുദ്ധീകരിക്കണമെന്നും രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍പട്ടിക ശുദ്ധീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ. വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. വോട്ടര്‍മാരുടെ വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണ്. ക്രൈംബ്രാഞ്ച് കേസെടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒളിച്ച കളി അവസാനിപ്പിക്കണം. 4.5 ലക്ഷം കള്ളവോട്ടര്‍മാരുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞത് 38000 വ്യാജ വോട്ടര്‍മാരെന്നാണ് പറഞ്ഞത്. ഈ വ്യാജ വോട്ടര്‍മാരെ ആരാണ് എന്‍ട്രോള്‍ ചെയ്തത്. പാവപ്പെട്ട 200 താല്‍ക്കാലിക ജീവനക്കാരെ പുറത്താക്കിയത് കൊണ്ട് കാര്യമില്ല. വ്യാജ വോട്ടര്‍മാരെ ചേര്‍ത്തവര്‍ക്കെതിരെ കേസെടുക്കണം. വോട്ടര്‍മാരുടെ വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണ്.

വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയ്യേണ്ടത്. ഒരാള്‍ക്ക് തന്നെ നാലും അഞ്ചും വോട്ടുകളുണ്ട്. വ്യാജ വോട്ടര്‍മാരെ ചേര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. എന്തിനാണെന്ന് അറിയില്ല. ഈ തിരഞ്ഞെടുപ്പിലും നല്ലൊരു ശതമാനം കള്ളവോട്ട് ചെയ്തിട്ടുണ്ട്. കമ്മിഷന്റെ പരാജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്'- രമേശ് ചെന്നിത്തല പറഞ്ഞു.


Next Story

RELATED STORIES

Share it