Latest News

ഡിസിസി പ്രസിഡന്റാകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം; പട്ടിക പ്രഖ്യാപിച്ചാലുടന്‍ കലാപമുണ്ടാക്കണമെന്നും ചെന്നിത്തല ബ്രിഗേഡ്

തന്റെ അറിവോടെയോ സമ്മതത്തോടെയോ അങ്ങനെയൊരു ഗ്രൂപ്പില്ലെന്ന് രമേശ് ചെന്നിത്തല. ബോധപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ചിലരുടെ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. വാട്‌സാപ് ഗ്രൂപ്പുമായി ഒരു ബന്ധവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഡിസിസി പ്രസിഡന്റാകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം; പട്ടിക പ്രഖ്യാപിച്ചാലുടന്‍ കലാപമുണ്ടാക്കണമെന്നും ചെന്നിത്തല  ബ്രിഗേഡ്
X

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റാകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണമെന്നും പട്ടിക പ്രഖ്യാപിച്ചാലുടന്‍ കലാപമുണ്ടാക്കണമെന്നും രമേശ് ചെന്നിത്തല ബ്രിഗേഡ്. രമേശ് ചെന്നിത്തല ബ്രിഗേഡ് എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് പ്രതിഷേധങ്ങള്‍ക്ക് പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്. ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടര്‍ ലൈവിന് ലഭിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍.എ തുടങ്ങി രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത് ചെന്നിത്തലയും ഈ വാട്‌സാപ്പ് ഗ്രൂപ്പിലുണ്ട്. പുതിയ പട്ടികക്കെതിരെ ഗ്രൂപ്പിന് അതീതമായി പ്രതിഷേധം സൃഷ്ടിക്കണമെന്ന് ഗ്രൂപ്പില്‍ ആഹ്വാനമുള്ളത്. 'ഡിസിസി പ്രസിഡന്റാകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം', 'ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേര്‍ത്ത് ആക്രമണം നടത്തണം', 'രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം','ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്നും തെളിയിക്കണം' തുടങ്ങിയ സന്ദേശങ്ങള്‍ ഗ്രൂപ്പിലുണ്ട്.

ആര്‍സി ബ്രിഗേഡിന്റെ അഡ്മിന്‍മാര്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തരാണ്. ഹബീബ് ഖാന്‍, അഡ്വ. ഫവാജ് പാത്തൂര്‍, ധനസുമോദ്, സുബോധ് തുടങ്ങിയവരാണ് ഗ്രൂപ്പ് അഡ്മിന്‍മാര്‍.'ഡിസിസി പ്രസിഡന്റാകാന്‍ നിന്ന നേതാക്കന്മാരുടെ ഫാന്‍സുകാരെ എല്ലാ ജില്ലയിലും ഇളക്കിവിടണമെന്ന്' യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയംഗം എംഎ സിദ്ധീഖ് ഗ്രൂപ്പില്‍ പറയുന്നുണ്ട്. വിഡി സതീശനും കെസി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്താനും ഗ്രൂപ്പില്‍ ആഹ്വാനമുണ്ട്. നേരത്തെ ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം വീണ്ടും തേടില്ലെന്ന് കെപിസിസി വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it