രാമക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടില്‍ നിന്ന് 6 ലക്ഷം രൂപ കള്ളച്ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ചു
അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ ചുമതല വഹിക്കുന്ന ശ്രീ രാംജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടില്‍ നിന്ന് 6 ലക്ഷം രൂപ കള്ളച്ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ചു. രണ്ട് തവണയായാണ് പണം പിന്‍വലിച്ചിരിക്കുന്നത്. സംഭവത്തില്‍ എഫ്ഐആര്‍ ചുമത്തി അന്വേഷണം നടത്തുന്നതായി അയോധ്യ കോത്വാലി പോലിസ് പറഞ്ഞു.
ലഖ്നോവിലെ രണ്ട് ബാങ്കില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നത്. ചെക്കുകള്‍ ക്ലോണ്‍ ചെയ്താണ് പണമെടുത്തതാണെന്നാണ് കരുതുന്നത്.
ബാങ്ക് ഓഫ് ബറോഡയുടെ ഒരു ബ്രാഞ്ചില്‍ നിന്ന് മൂന്നാം തവണ 9.86 ലക്ഷം രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം ശ്രദ്ധയില്‍ വരുന്നത്.
ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയ്ക്ക് ബാങ്ക് മാനേജര്‍ വെരിഫിക്കേഷന് കോള്‍ വിളിച്ചപ്പോഴാണ് ട്രസ്റ്റിന്റെ ചെക്കല്ല അതെന്ന കാര്യം തിരിച്ചറിയുന്നത്.
തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ നേരത്തെ രണ്ടു തവണ പണം നഷ്ടപ്പെട്ടതായി കണ്ടെത്തി. സെപ്റ്റംബര്‍ 1 ന് 2.5 ലക്ഷവും രണ്ട് ദിവസത്തിനു ശേഷം 3.5 ലക്ഷവും പിന്‍വലിച്ചിരുന്നു.
RELATED STORIES
അനിലയുടെ മരണം കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത്...
6 May 2024 5:38 AM GMTഡ്രൈവർ യദുവിന്റെ ഹരജി ഇന്ന് കോടതിയിൽ; മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ...
6 May 2024 5:37 AM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകള്‍ മുടങ്ങി
6 May 2024 5:36 AM GMTഎസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMT