Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: മൗലാന ബദറുദ്ദീന്‍ അജ്മല്‍ ഖാസ്മിയുടെ അഞ്ച് എംഎല്‍എമാര്‍ വോട്ട് ചെയ്തത് ബിജെപിക്ക്

രാജ്യസഭാ തിരഞ്ഞെടുപ്പ്: മൗലാന ബദറുദ്ദീന്‍ അജ്മല്‍ ഖാസ്മിയുടെ അഞ്ച് എംഎല്‍എമാര്‍ വോട്ട് ചെയ്തത് ബിജെപിക്ക്
X

ന്യൂഡല്‍ഹി: മൗലാന ബദറുദ്ദീന്‍ അജ്മല്‍ ഖാസ്മി, നേതൃത്വം നല്‍കുന്ന അസമിലെ ആള്‍ ഇന്ത്യ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ അഞ്ച് എംഎല്‍എമാര്‍ വോട്ട് ചെയ്തത് ബിജെപിക്ക്.

നിലവിലെ സീറ്റ്‌നില അനുസരിച്ച് ബിജെപിക്ക് ഒരു രാജ്യസഭാ സീറ്റ് മാത്രമാണ് ലഭിക്കുക. പക്ഷേ, ബദറുദ്ദീന്റെ അഞ്ച് എംഎല്‍എമാരും കോണ്‍ഗ്രസ്സിന്റെ ഏഴ് എംഎല്‍എമാരും മറിച്ച് വോട്ട് ചെയ്തതോടെ ബിജെപിക്ക് രണ്ടാമത്തെ സീറ്റും ഉറപ്പായി. അതോടെ രാജ്യസഭയില്‍ 100 സീറ്റ് നേടുന്ന ആദ്യത്തെ പാര്‍ട്ടിയായി ബിജെപി മാറുകയും ചെയ്തു.

126 അംഗങ്ങളുള്ള ലെജിസ്‌ളേറ്റീവ് കൗണ്‍സിലില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 43 വോട്ട് വേണം. 15 പ്രതിപക്ഷ എംഎല്‍എമാര്‍ മാറി വോട്ട് ചെയ്തതാണ് മാര്‍ച്ച് 31ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തുണയായത്.

126 അംഗ നിയമസഭയില്‍ ബിജെപിക്ക് 76 അംഗങ്ങളുണ്ട്. അതില്‍ 60 ബിജെപി, 9 അസം ഗണപരിഷത്ത്, 7 യുപിപിഎല്‍ എന്നിങ്ങനെയാണ് കണക്ക്. കോണ്‍ഗ്രസ് 29ഉം എഐഡിയുഎഫ് 16ഉം മറ്റുള്ളവര്‍ 21ഉം സീറ്റ് നേടി.

രാജ്യസഭയിലേക്ക് രണ്ട് പേരാണ് മല്‍സരിച്ചത്. ബിജെപിയുടെ പ്രതിഭ ഗൊഗോയ് മാര്‍ഗരിതയും യുപിപിഎല്ലിന്റെ റംഗ്വ്ര നര്‍സാരിയും. അസം കോണ്‍ഗ്രസ് പ്രസിഡന്റ് രിപുന്‍ ബോറയായിരുന്നു പ്രതിപക്ഷത്തിന്റെ ഒരു സംയുക്ത സ്ഥാനാര്‍ത്ഥി.

തങ്ങളുടെ എത്ര എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറാന്‍ പദ്ധതിയിടുന്നുണ്ടെന്ന് കോണ്‍ഗ്രസിന് അറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

''രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിയുടെ വിപ്പ് പാലിക്കേണ്ടതില്ല. ഈ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്ക് രണ്ട് സീറ്റുകളും നേടാനാകും, -അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അത് സത്യമായി.

Next Story

RELATED STORIES

Share it