Latest News

രാജസ്ഥാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിന് നേട്ടം, ബിജെപി രണ്ടാം സ്ഥാനത്ത്

രാജസ്ഥാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്സിന് നേട്ടം, ബിജെപി രണ്ടാം സ്ഥാനത്ത്
X

ജയ്പൂര്‍: രാജസ്ഥാനില്‍ നാല് ജില്ലകളില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് നേട്ടമുണ്ടാക്കി. 568 പഞ്ചായത്ത് സമിതി അംഗങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ 278 പേര്‍ വിജയിച്ചു. 30 പഞ്ചായത്ത് സമിതികളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ചൊവ്വാഴ്ചയാണ് ഫലം പ്രഖ്യാപിച്ചത്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുപ്രകാരം 278 കോണ്‍ഗ്രസ് പ്രതിനിധികളും 165 ബിജെപി പ്രതിനിധികളും തിരഞ്ഞെടുക്കപ്പെട്ടു. 97 സ്വതന്ത്രര്‍ വിജയിച്ചു. ബിഎസ്പിക്ക് 14ഉം സിപിഎമ്മിന് 13ഉം അംഗങ്ങളെ വിജയിപ്പിക്കാനായി.

ജില്ലാ പഞ്ചായത്തിലെ 106 അംഗങ്ങള്‍ക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സാണ് മുന്നില്‍, 57 സീറ്റുകള്‍. ബിജെപി 35 സീറ്റ് നേടി. സിപിഎമ്മിന് രണ്ടും സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ 5 പേരും വിജയിച്ചു.

നാല് ജില്ലകളിലേക്കുള്ള ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പുകള്‍ മൂന്ന് ഘട്ടമായാണ് നടന്നത്. 2,251 സ്ഥാനാര്‍ത്ഥികള്‍ മല്‍സര രംഗത്തുണ്ടായിരുന്നു. 1,946 പേര്‍ പഞ്ചായത്തിലേക്കും 305 പേര്‍ ജില്ലാ പഞ്ചായത്തിലേക്കും മല്‍സരിച്ചു.

Next Story

RELATED STORIES

Share it