Latest News

രാജമല മണ്ണിടിച്ചില്‍: 5 മരണം, 14 പേരെ രക്ഷപ്പെടുത്തി, 4 പേരുടെ നില ഗുരുതരം

രാജമല മണ്ണിടിച്ചില്‍: 5 മരണം, 14 പേരെ രക്ഷപ്പെടുത്തി, 4 പേരുടെ നില ഗുരുതരം
X

മൂന്നാര്‍: മൂന്നാറിലെ രാജമലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ ഇതുവരെ 5 പേര്‍ മരിച്ചു. 14 പേരെ രക്ഷപ്പെടുത്തി. നാല് പേരുടെ നില ഗുരുതരമായി തുടരുന്നു. പരിക്കേറ്റവരെ സമീപത്തെ ടാറ്റ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. പെട്ടിമുടി സെറ്റില്‍മെന്റിലെ നാല് ലായങ്ങള്‍ക്കു മുകളിലേക്കാണ് മണ്ണിടിഞ്ഞത്. ലായങ്ങളില്‍ 80 പേരോളമാണ് ഉണ്ടായിരുന്നത്. അതില്‍ അറുപതോളം പേര്‍ ഇപ്പോഴും മണ്ണില്‍ കുടുങ്ങിക്കിടക്കുകയാണ്.

പുറം ലോകവുമായി ബന്ധപ്പെടുത്തുന്ന ഒരു താല്‍ക്കാലിക പാലം തകര്‍ന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടുന്നതില്‍ ബുദ്ധിമുട്ടു നേരിട്ടതാണ് സ്ഥിതിഗതികള്‍ ഗുരുതരമാക്കിയത്. കാലാവസ്ഥയും പ്രതികൂലമാണ്. ഈ സാഹചര്യത്തില്‍ വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അപകടം നടക്കുന്ന സമയത്ത് തൊഴിലാളികള്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടുവന്ന തൊഴിലാളികളാണ് വിവരം പുറത്തെത്തിച്ചത്.

താല്‍ക്കാലിക പാലം കഴിഞ്ഞ ദിവസമാണ് തകര്‍ന്നത്. കഴിഞ്ഞ പ്രളയകാലത്ത് ഇവിടെയുള്ള പാലം തകര്‍ന്നിരുന്നു. പകരം ഒരു താല്‍ക്കാലിക പാലം നിര്‍മിച്ചു. കഴിഞ്ഞ ദിവസം അതും തകര്‍ന്നു. മൂന്നാറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം.

Next Story

RELATED STORIES

Share it