Latest News

മഴ ഇന്നും തുടരും: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ ഇന്നും തുടരും: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂര്‍ നേരം സംസ്ഥാനത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

മുല്ലപ്പെരിയാറില്‍ ജലനിരപ്പില്‍ മാറ്റമില്ല, 2399.16 അടി.

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷണല്‍ കോളജുകള്‍ക്കും അവധി ബാധികമാണ്. കൊല്ലത്ത് സ്‌കൂളുകള്‍ക്ക് മാത്രം അവധി പ്രഖ്യാപിച്ചു. മഹാത്മാ ഗാന്ധി സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവച്ചു.

Next Story

RELATED STORIES

Share it