Latest News

ഉത്തരേന്ത്യയില്‍ മഴയും മഞ്ഞുവീഴ്ചയും

ഉത്തരേന്ത്യയില്‍ മഴയും മഞ്ഞുവീഴ്ചയും
X

ന്യൂഡല്‍ഹി: രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ മഴയും മഞ്ഞുവീഴ്ചയും. ഹിമാലയന്‍ സംസ്ഥാനങ്ങളിലും മഴയും മഞ്ഞും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മൂന്നര മാസത്തെ വരള്‍ച്ചയ്ക്ക് വിരാമമിട്ട് ഹിമാചല്‍ പ്രദേശിലെ ഷിംലയിലും മണാലിയിലും സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച ലഭിച്ചു.

ജമ്മു കശ്മീരിലെ സമതലങ്ങളിലും കുന്നിന്‍ പ്രദേശങ്ങളിലും മഞ്ഞുവീഴ്ച തുടരുന്നുവെന്നാണ് റിപോര്‍ടട്ുകള്‍. ശ്രീനഗര്‍ വിമാനത്താവളം 4 ഇഞ്ച് വരെ മഞ്ഞുമൂടിയതിനാല്‍ 20 ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശ്രീനഗര്‍-ജമ്മു ഹൈവേ അടച്ചിട്ടു.

ജനുവരി 26 ന് രണ്ടാമത്തെ ശക്തമായ വെസ്റ്റേണ്‍ ഡിസ്റ്റന്‍സന്‍സ് സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ഇത് ഉത്തരേന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളില്‍ മഴയ്ക്കും മലയോര സംസ്ഥാനങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്കും കാരണമാകും.

Next Story

RELATED STORIES

Share it