Latest News

നവംബര്‍ 21 വരെ റെയില്‍വേ രാത്രിയില്‍ റിസര്‍വേഷന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു

നവംബര്‍ 21 വരെ റെയില്‍വേ രാത്രിയില്‍ റിസര്‍വേഷന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു
X

ന്യൂഡല്‍ഹി: നവംബര്‍ 21വരെ റെയില്‍വേയില്‍ അര്‍ധ രാത്രി ആറ് മണിക്കൂര്‍ റിസര്‍വേഷന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നു. രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 5.30വരെയാണ് റിസര്‍വേഷന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് തിരക്ക് കുറവുള്ള സമയത്ത് ബുക്കിങ് പോര്‍ട്ടല്‍ സര്‍വീസ് നിര്‍ത്തുന്നത്. ഈ സമയത്ത് വെബ്‌സൈറ്റ് വഴിയുള്ള വിവരാന്വേഷണവും സാധ്യമാവില്ല.

ട്രെയിന്‍ സര്‍വീസ് സാധാരണ നിലയിലേക്ക് മാറുന്നതിന്റെ ഭാഗമായി ട്രെയിന്‍ നമ്പറും ബുക്കിങ് ഡാറ്റ അടക്കം പലതിലും മാറ്റം ആവശ്യമാണ്. അതിന്റെ ഭാഗമാണ് ബുക്കിങ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്.

Next Story

RELATED STORIES

Share it