അമിത് ഷായ്‌ക്കെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുലിന് ജാമ്യം
BY SLV20 Feb 2024 7:23 AM GMT
X
SLV20 Feb 2024 7:23 AM GMT
ന്യഡല്‍ഹി: അമിത് ഷായ്‌ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധി എംപിക്ക് ജാമ്യം. സുല്‍ത്താന്‍പൂര്‍ എംപി/എംഎല്‍എ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ബിജെപി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരേ പരാതി നല്‍കിയത്. ഭാരത് ജോഡ് ന്യായ് യാത്രയ്ക്കിടെയാണ് രാഹുല്‍ കോടതിയില്‍ ഹാജരായത്. കോടതി ജാമ്യം അനുവദിച്ചതോടെ രാഹുല്‍ ഗാന്ധി കോടതിയില്‍ നിന്നു മടങ്ങി. 2018 നിയമസഭാ തിരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍ വച്ച് അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര മാനനഷ്ട കേസ് നല്‍കിയത്. അമേഠിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോവുമ്പോഴാണ് രാഹുല്‍ കോടതിയില്‍ ഹാജരായത്. നേരത്തേ കേസില്‍ സമന്‍സ് അയച്ചിരുന്നെങ്കിലും രാഹുല്‍ ഗാന്ധി ഹാജരായിരുന്നില്ല.
Next Story
RELATED STORIES
ഹസനിലെ സിറ്റിങ് എം പിയായ സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ പുറത്ത്;...
28 April 2024 2:20 PM GMTകോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും;...
28 April 2024 6:38 AM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMT