Latest News

വംശീയ വിദ്വേഷ പ്രചാരണങ്ങളെ നിയമപരമായി നേരിടും: ആള്‍ ഇന്ത്യാ ലോയേഴ്‌സ് കൗണ്‍സില്‍

വംശീയ വിദ്വേഷ പ്രചാരണങ്ങളെ നിയമപരമായി നേരിടും: ആള്‍ ഇന്ത്യാ ലോയേഴ്‌സ് കൗണ്‍സില്‍
X

കൊച്ചി: സമൂഹത്തില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തിലുള്ള വംശീയ വിദ്വേഷ പ്രസ്താവനകളെ നിയമപരമായി നേരിടാന്‍ ആള്‍ ഇന്ത്യാ ലോയേഴ്‌സ് കൗണ്‍സില്‍ (എഐഎല്‍സി) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വിദ്വേഷ പ്രചാരണം നടത്തുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരെയും അവ കണ്ടില്ലെന്നു നടിച്ച് നടപടി സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുകയും ചെയ്യുന്ന അധികാരികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സത്വരമായ ഇടപെടല്‍ നടത്തും. സജീവമായ ഇടപെടലുകളിലൂടെ രാജ്യത്തു വര്‍ധിച്ചു വരുന്ന വംശീയ വിദ്വേഷ പ്രചാരണങ്ങള്‍ക്കും ഇത് മൂലമുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്കും ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. ഇതിലൂടെ രാജ്യത്തിന്റെ സമാധാനവും ഭരണഘടന വിവക്ഷിക്കുന്ന പൗരാവകാശവും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ സാധിക്കും. ഇത്തരം നടപടികള്‍ എടുക്കേണ്ടത് ഓരോ പൗരന്റെയും കര്‍ത്തവ്യമാണെന്നും അഭിഭാഷക സമൂഹത്തിന് വിഷയത്തില്‍ പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

എ ഐ എല്‍ സി സംസ്ഥാന പ്രസിഡന്റ് അഡ്വ.വി ചന്ദ്രശേഖര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അഡ്വ.കെ എം മുഹമ്മദ് ഷെരീഫ്, അഡ്വ. പി കെ ഇബ്രാഹിം, അഡ്വ. സത്താര്‍, അഡ്വ. കെ എം അഷ്‌റഫ്, അഡ്വ. ജമീല്‍, അഡ്വ. വി ടി രഘുനാഥ് സംസാരിച്ചു.

Next Story

RELATED STORIES

Share it