Latest News

യുഎസുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഖത്തര്‍ അമീര്‍ ഇറാനില്‍

ഉക്രൈന്‍ വിമാനം തങ്ങളുടെ സൈന്യം അബദ്ധത്തില്‍ വെടിവച്ചിട്ടതാണെന്ന് ഇറാന്‍ വെളിപ്പെടുത്തിയതിന് പിന്നാലെ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് ഖത്തര്‍ അമീറിന്റെ സന്ദര്‍ശനം.

യുഎസുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഖത്തര്‍ അമീര്‍ ഇറാനില്‍
X

തെഹ്‌റാന്‍: മുതിര്‍ന്ന ഇറാനിയന്‍ കമാന്‍ഡറെ കൊലപ്പെടുത്തിയതിനെ ചൊല്ലി ഇറാന്‍-യുഎസ് സംഘര്‍ഷം മൂര്‍ഛിക്കുന്നതിനിടെ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി തെഹ്‌റാനിലെത്തി. ഉക്രൈന്‍ വിമാനം തങ്ങളുടെ സൈന്യം അബദ്ധത്തില്‍ വെടിവച്ചിട്ടതാണെന്ന് ഇറാന്‍ വെളിപ്പെടുത്തിയതിന് പിന്നാലെ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ് ഖത്തര്‍ അമീറിന്റെ സന്ദര്‍ശനം. ഞായറാഴ്ച രാവിലെ ഖത്തര്‍ അമീര്‍ ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. വന്‍ പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

മസ്‌കത്തില്‍ നിന്നാണ് ശൈഖ് തമീം ഇറാനിലേക്ക് വന്നത്. കഴിഞ്ഞാഴ്ച ഖത്തര്‍ വിദേശകാര്യ മന്ത്രി ഇറാന്‍ സന്ദര്‍ശിക്കുകയും പ്രസിഡന്റ് ഹസന്‍ റാഹൂനി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പ്രസിഡന്റ് റൂഹാനി ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനും അമേരിക്കയും തമ്മിലുള്ള പോര് യുദ്ധത്തിന്റെ വക്കോളമെത്തിയ സാഹചര്യത്തിലാണ് ഖത്തര്‍ അമീറിന്റെ സന്ദര്‍ശനം. ഇറാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് അമീറിന്റെ സന്ദര്‍ശന ലക്ഷ്യമെന്ന് ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ പുതിയ സാഹചര്യവും ചര്‍ച്ച ചെയ്യും. പ്രാദേശികഅന്താരാഷ്ട്ര കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു. വന്‍ പ്രതിനിധി സംഘം ഖത്തര്‍ അമീറിനൊപ്പം ഇറാനിലെത്തിയിട്ടുണ്ട്.

നേരത്തേ ഒമാന്‍ സന്ദര്‍ശിച്ച ശൈഖ് തമീം സുല്‍ത്താന്‍ ഖാബൂസിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും പുതിയ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സൈദുമായും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് അല്‍ത്താനി കഴിഞ്ഞാഴ്ച ഇറാനിലെത്തി പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇറാനുമായി അടുപ്പം പുലര്‍ത്തുന്ന ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. ഖത്തറിലാണ് അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളമുള്ളത്.

Next Story

RELATED STORIES

Share it