പഞ്ചാബില്‍ പൊതുപരിപാടികള്‍ക്ക് സമ്പൂര്‍ണവിലക്ക്; വിവാഹത്തിന് 30 പേര്‍ മാത്രം
സാങ്കേതികവിദ്യ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുന്നതിനുമായി ചെന്നൈ ഐ.ഐ.ടിയുടെ സഹകരണം തേടാനും പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
BY RSN13 July 2020 3:27 PM GMT

X
RSN13 July 2020 3:27 PM GMT
ചണ്ഡീഗഢ്: കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബില്‍ പൊതുപരിപാടികള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തി. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് പരിമിതപ്പെടുത്തി. വിവാഹ പരിപാടികള്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയിരുന്നു. ഇത് 30 ആക്കുകയും ചെയ്തു.
സര്‍ക്കാര്‍ പുറപ്പെടുവിച്ച വിശദമായ വിജ്ഞാപന പ്രകാരം, പൊതുസമ്മേളനങ്ങളില്‍ നിയന്ത്രണം ലംഘിച്ചതായി കണ്ടെത്തിയവര്‍ക്കെതിരെ നിര്‍ബന്ധിത എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. 30ല്‍ പേര്‍ വിവാഹത്തില്‍ പങ്കെടുത്താല്‍ ഓഡിറ്റോറിയങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. വേണ്ടത്ര വായുസഞ്ചാരമുള്ള സ്ഥലങ്ങളില്‍ മാത്രമേ വിവാഹ പാര്‍ട്ടികള്‍ നടത്താവൂ എന്നും നിര്‍ദേശങ്ങളുണ്ട്. സാങ്കേതികവിദ്യ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുന്നതിനുമായി ചെന്നൈ ഐ.ഐ.ടിയുടെ സഹകരണം തേടാനും പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Next Story
RELATED STORIES
പൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTഅവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTകോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMT