Latest News

എംആര്‍െഎ സ്‌കാനിങ്ങിനെത്തിയ യുവതിയുടെ നഗ്നദ്യശ്യം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

എംആര്‍െഎ സ്‌കാനിങ്ങിനെത്തിയ  യുവതിയുടെ നഗ്നദ്യശ്യം  പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍
X
പൂനെ: എംആര്‍െഎ സ്‌കാനിങ്ങിനെത്തിയ യുവതി വസ്ത്രം മാറുന്ന ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ജീവനക്കാരനെ പോലിസ് പിടികൂടി. എംആര്‍എ സ്‌കാനിങ്ങിനെത്തുന്നവര്‍ വസ്ത്രം മാറുന്ന മുറിയില്‍ ജീവനക്കാരനായ യുവാവ് ഫോണ്‍ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയോട് വസ്ത്രം മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. വസ്ത്രം മാറിക്കൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഭര്‍ത്താവിനെ അറിയിച്ച് മൊബൈല്‍ പരിശോധിച്ചപ്പോള്‍ വസ്ത്രം മാറുന്ന ദൃശ്യവും ലഭിച്ചു. പിന്നീട് പോലിസില്‍ പരാതി നല്‍കിയതോടെയാണ് 25കാരനായ ലഗേഷ് ലഹു ഉത്തേക്കര്‍ അറസ്റ്റിലായത്.


Next Story

RELATED STORIES

Share it