പുതുച്ചേരിയില്‍ കൃഷി മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
BY BRJ10 Aug 2020 6:01 PM GMT
X
BRJ10 Aug 2020 6:01 PM GMT
പുതുച്ചേരി: പുതുച്ചേരിയിലെ കൃഷി മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൃഷി മന്ത്രി ആര് കമലാകണ്ണനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയെ ജവഹര്‍ലാല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ പ്രവേശിപ്പിച്ചു.
ഇതോടെ പുതുച്ചേരിയിലെ രണ്ടാമത്തെ മന്ത്രിക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ സാമൂഹ്യക്ഷേമ മന്ത്രിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചിരുന്ന കാരക്കല്‍ കലക്ടര്‍ അര്ജുന് ശര്‍മയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് മന്ത്രി ആര് കമലാകണ്ണന്‍.
ഇന്ന് പുതുച്ചേരിയില്‍ 245 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ 5,624 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, 2180 പേര് വിവിധ ആശുപത്രികളില്‍ ചികില്‍സ തേടുന്നു, 3,355 പേര് ആശുപത്രി വിട്ടു. 89 പേര് മരിച്ചു.
Next Story
RELATED STORIES
നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMT